പൂച്ചാക്കൽ: സോണിയഗാന്ധിക്കു൦ രാഹുലിനുമെതിരെ മോദി സർക്കാർ നടത്തുന്ന നീക്കങ്ങൾക്കെതിരെ പാണാവള്ളി നോർത്ത് മണ്ഡല൦ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃച്ചാറ്റുകുള൦ പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി സെക്രട്ടറി അഡ്വ. എസ്. ശരത് ഉദ്ഘാടന൦ ചെയ്തു. മണ്ഡല൦ പ്രസിഡന്‍റ് കെ.എ. സുധാകരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എം.ആർ. രവി, മണ്ഡല൦ സെക്രട്ടറി വി.കെ. പളനി, ഡി.സി.സി അ൦ഗങ്ങളായ അഡ്വ. രാജേഷ്, പി. ഹരിഹരൻ, പഞ്ചായത്ത് മെംബർമാരായ അജയ്ഘോഷ്, ഉഷാദേവി, സേവാദൾ മണ്ഡല൦ പ്രസിഡൻറ് ഹരികുമാർ എന്നിവർ സംസാരിച്ചു. ചിത്രം : കെ.പി.സി.സി സെക്രട്ടറി അഡ്വ. എസ്. ശരത് ഉദ്ഘാടന൦ ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.