തുറവൂർ: തുറവൂർ -തൈക്കാട്ടുശ്ശേരി പാലത്തിലെ വഴിവിളക്കുകൾ കണ്ണടച്ചിട്ട് ആഴ്ചകളാകുന്നു. നിർദിഷ്ട തുറവൂർ - പമ്പാ പാതയിലെ പ്രധാന പാലങ്ങളിൽ ദേശീയപാത 66 -ൽ നിന്ന് വരുമ്പോൾ ആദ്യ പാലമാണിത്. ഇരുട്ടിൽതപ്പിയാണ് കാൽനടയാത്രക്കാരും ഇരുചക്ര വാഹന യാത്രക്കാരുമിപ്പോൾ സഞ്ചരിക്കുന്നത്. പാലത്തിന്റെ വടക്ക് വശത്ത് 13 വഴിവിളക്ക് തൂണുകളാണ് ഉള്ളത്. അതിലെ രണ്ടെണ്ണം 'മിന്നാമിനുങ്ങ് വെട്ട'ത്തിൽ പ്രകാശിക്കുന്നതാണ് യാത്രക്കാർക്ക് ഏക ആശ്വാസം. വഴിവിളക്കുകളുടെ അഭാവത്തിൽ പ്രദേശത്ത് സാമൂഹ്യ വിരുദ്ധശല്യവുമേറെയാണ്. ഇരുട്ടിന്റെ മറവിൽ പാലത്തിന്‍റെ വശങ്ങളിൽ അറവുമാലിന്യങ്ങളടക്കം തള്ളുന്നതിനാൽ തെരുവ് നായ്ക്കളുടെ ശല്യവും വർധിച്ചതായി പ്രദേശവാസികൾ പറയുന്നു. തുറവൂർ - തൈക്കാട്ടുശ്ശേരി പഞ്ചായത്തുകളുടെ അതിർത്തിയിലാണ് പാലം. അതിനാൽ വഴിവിളക്കുകളുടെ പരിപാലന ചുമതല ഇരു പഞ്ചായത്തുകൾക്കുമാണ് ഉള്ളത്. പാലത്തിന്റെ പടിഞ്ഞാറെക്കരയിൽ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കോടികൾ മുടക്കുമ്പോഴും ഇരുട്ടിലായ പാലം ബന്ധപ്പെട്ട അധികൃതർ തിരിഞ്ഞു നോക്കാത്ത അവസ്ഥയിലാണ് പടം : വഴിവിളക്കുകൾ കണ്ണടച്ച തൈക്കാട്ടുശ്ശേരിപ്പാലം. apl thuravur
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.