ആലപ്പുഴ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ (കെ.എസ്.എസ്.പി.യു) സിവിൽ സ്റ്റേഷൻ യൂനിറ്റ് കൺവെൻഷൻ ജില്ല സെക്രട്ടറി കെ. സോമനാഥ പിള്ള ഉദ്ഘാടനം ചെയ്തു. നവാഗതരായ പെൻഷൻകാരെ ആദരിച്ചു. ജില്ല ട്രഷറർ എം. മുഹ മ്മദ് യൂനുസ്, ടൗൺ സെക്രട്ടറി നരേന്ദ്രൻ നായർ, ടൗൺ കമ്മിറ്റി പ്രസിഡന്‍റ് മേഴ്സി ഡയാന മാസിഡോ, എൻ. സെയ്ഫുദ്ദീൻ, അശോക് കുമാർ എന്നിവർ സംസാരിച്ചു. പ്രസിഡന്‍റ് എസ്. രാമഭദ്രൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നവാസ് സ്വാഗതവും സദാനന്ദൻ നന്ദിയും പറഞ്ഞു. തുടർന്ന് പെൻഷൻകാരുടെ കലാപരിപാടികളും മജീഷ്യൻ ഉമ്മച്ചൻ അവതരിപ്പിച്ച മാജിക്ക്ഷോയും നടന്നു. apl convention (കെ.എസ്.എസ്.പി.യു സിവിൽ സ്റ്റേഷൻ യൂനിറ്റ് കൺവെൻഷൻ ജില്ല സെക്രട്ടറി കെ. സോമനാഥ പിള്ള ഉദ്ഘാടനം ചെയ്യുന്നു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.