കായംകുളം: നിർമാണം പൂർത്തിയായി വർഷങ്ങളായിട്ടും പകൽവീട് തുറന്ന് കൊടുക്കാത്തതിനെതിരെ പ്രതിഷേധം. തുറക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ഫോറം പ്രസിഡൻറ് അഡ്വ. ഒ. ഹാരീസ് ലീഗൽ സർവിസ് അതോറിറ്റിയിൽ ഹരജി ഫയൽ ചെയ്തിരിക്കുകയാണ്. വയോജനങ്ങൾക്കും അഗതികൾക്കും പകൽ സമയം വിശ്രമിക്കാനായി ചിറക്കടവത്താണ് നഗരസഭ 20 ലക്ഷം രൂപ ചെലവഴിച്ച് കെട്ടിടം നിർമിച്ചത്. നാല് വർഷം മുമ്പ് നിർമാണം പൂർത്തിയായെങ്കിലും അധികൃതരുടെ അനാസ്ഥയാണ് തുറക്കുന്നതിന് തടസ്സമാകുന്നത്. ചിത്രം:APLKY4PAKAL കായംകുളം ചിറക്കടവത്തെ നിർമാണം പൂർത്തിയായ പകൽവീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.