യുവതി പൊലീസിൽ പരാതി നൽകി മാന്നാർ: വിമുക്തഭടനായ ആദ്യ ഭർത്താവിന്‍റെ പെൻഷൻ തുക ഭർതൃസഹോദരി കള്ളരേഖകൾ ചമച്ച് തട്ടിയെടുത്തതായി യുവതിയുടെ പരാതി. മാന്നാർ കുട്ടമ്പേരൂർ തോപ്പിൽ വീട്ടിൽ വിജേഷ്‌കുമാറിന്‍റെ ഭാര്യ അംബികയാണ് തന്‍റെ ആദ്യ ഭർത്താവിന്‍റെ പെൻഷൻതുക തട്ടിയെടുത്തതായി ചൂണ്ടിക്കാട്ടി മാവേലിക്കര പൊലീസിൽ പരാതി നൽകിയത്. 16 വർഷമായി തുക തട്ടിയെടുക്കുകയാണെന്നാണ് പരാതി. കരസേനയിൽനിന്ന് വിരമിച്ച ശേഷം 2004 മാർച്ച് 23നാണ് മാവേലിക്കര തെക്കേക്കര ഉമ്പർനാട് സ്വദേശിയായ രാജേന്ദ്രൻ മരിച്ചത്. തുടർന്ന് പെൻഷൻതുക സഹോദരി മണിയമ്മ തട്ടിയെടുത്തെന്നും ഇതിന് ബാങ്ക് ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്നുമാണ് പരാതി. രാജേന്ദ്രന്‍റെ മരണത്തെത്തുടർന്ന് അംബിക 2006 ഒക്ടോബറിലാണ് വിജേഷ്‌കുമാറിനെ വിവാഹം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.