തുറവൂർ: തണ്ടാർസൺസ് ഉടമസ്ഥതയിൽ തുറവൂർ മനക്കോടത്ത് പ്രവർത്തിക്കുന്ന തീപ്പെട്ടിക്കൊള്ളി നിർമാണ കമ്പനിയിൽ തീപിടിത്തം. 25 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ഉടമ ടി.ബി. സിംസൺ പറഞ്ഞു. കഴിഞ്ഞദിവസം ഉച്ചക്ക് 12 മണിയോടെ ആയിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാൻ കാരണമായതെന്ന് കരുതുന്നു. ഇരുപത്തഞ്ചിലധികം തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനമാണിത്. തീപ്പെട്ടിക്കൊള്ളി നിർമിച്ച് ഉണക്കുന്ന യൂനിറ്റിലാണ് ആദ്യം തീപിടിത്തം ഉണ്ടായത്. ബുധനാഴ്ച രാത്രി തമിഴ്നാട്ടിലേക്ക് കയറ്റി അയക്കുന്നതിനായി സൂക്ഷിച്ച 300ഓളം ചാക്ക് കൊള്ളിയും സമീപത്ത് സൂക്ഷിച്ചിരുന്ന മരങ്ങളും പൂർണമായി കത്തിനശിച്ചു. കമ്പനിയിലെ വലിയ ജനറേറ്റർ ഭാഗികമായി കത്തിയനിലയിലാണ്. ചേർത്തലയിൽ നിന്നും അരൂർ നിന്നും എത്തിയ അഗ്നിരക്ഷസേനയുടെ നാല് യൂനിറ്റുകളും നട്ടുകാരും ചേർന്നാണ് തീയണച്ചത്. പടം: തീപ്പെട്ടി കമ്പനി കത്തിനശിച്ചനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.