ചാരുംമൂട്: നാട്ടുകാർക്ക് കൗതുകമായി പ്രദേശത്തെത്തിയ മയിൽ ഷോക്കേറ്റ് ചത്തു. താമരക്കുളം ഗ്രാമപഞ്ചായത്തിലെ വേടരപ്ലാവ് കടമ്പാട്ട് ക്ഷേത്രത്തിനുസമീപം വെച്ച് ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. ദിവസങ്ങളായി താമരക്കുളം, വേടരപ്ലാവ് പ്രദേശങ്ങളിലായി മയിലിനെ നാട്ടുകാർ കണ്ടിരുന്നു. ബുധനാഴ്ച രാവിലെ കടമ്പാട്ട് ക്ഷേത്രത്തിന് മുൻവശത്തുള്ള റോഡിലൂടെ വന്ന മയിൽ തെരുവുനായ്ക്കളെ കണ്ട് പറക്കുമ്പോഴാണ് സമീപത്തെ ട്രാൻസ്ഫോർമറിന് മുകളിലത്തെ വൈദ്യുതി കമ്പികളിൽ തട്ടി ഷോക്കേറ്റ്. അയൽവാസികൾ ഓടിയെത്തിയെങ്കിലും ചത്തിരുന്നു. കാലുകളും പീലിയും ഷോക്കേറ്റ് കരിഞ്ഞു. വിവരം അറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണു, അംഗങ്ങളായ വി. പ്രകാശ്, സെകട്ടറി ഹരി എന്നിവരെത്തി ഫോറസ്റ്റ് ഉദ്യോസ്ഥരുമായി ബന്ധപ്പെട്ടു. റാന്നി ഡിവിഷനിലെ കരിക്കുളം സ്റ്റേഷനിൽനിന്ന് സെക്ഷൻ ഓഫിസർ പി.എസ്. സുധീഷും സംഘവും എത്തി പോസ്റ്റ്മോർട്ടത്തിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. താമരക്കുളം മൃഗാശുപത്രിയിലെ സീനിയർ വെറ്ററിനറി സർജൻ ഡോക്ടർ ജെ. സുൽഫിക്കറിൻെറ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം. തുടർന്ന് സമീപം പറമ്പിൽ മയിലിന്റെ ജഡം മറവുചെയ്തു. Photo. താമരക്കുളം വേടരപ്ലാവിൽ ഷോക്കേറ്റ് ചത്ത മയിലിനെ പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.