അരൂർ: ദേശീയപാതക്കരികിലെ സ്കൂളുകൾക്കു മുന്നിൽ പൊലീസിനെ നിയോഗിക്കണമെന്ന ആവശ്യം ശക്തം. സ്കൂൾ ആരംഭിക്കുന്ന സമയത്തും വൈകീട്ടും ദേശീയപാത മുറിച്ചുകടക്കാൻ കുട്ടികൾ വളരെനേരം നിൽക്കേണ്ടിവരുകയാണ്. ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മേഴ്സി ഹൈസ്കൂൾ, അരൂർ പള്ളി സ്കൂൾ തുടങ്ങിയ ഇടങ്ങളിൽ ദേശീയപാത മുറിച്ചുകടക്കാൻ നാട്ടുകാർതന്നെ ഗതാഗതം നിയന്ത്രിക്കേണ്ടിവരും. അണമുറിയാതെ വാഹനങ്ങൾ എത്തുന്ന സമയമാണ് രാവിലെയും വൈകീട്ടും. ഈ സമയത്താണ് കുട്ടികൾ പൊതുനിരത്തിലേക്ക് ഇറങ്ങുന്നത്. സ്കൂളുകൾക്കു മുന്നിൽ പൊലീസിനെ നിയോഗിച്ചില്ലെങ്കിൽ പ്രത്യക്ഷ സമരം നടത്തുമെന്ന് ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി ബി. അൻഷാദ് പറഞ്ഞു. ചിത്രം ചന്തിരൂർ ഗവ. സ്കൂളിൻെറ മുൻവശത്ത് കുട്ടികൾ റോഡ് മുറിച്ചുകടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.