മാല പൊട്ടിക്കാനെത്തിയ യുവാക്കളെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി

മാവേലിക്കര: ​ പൊലീസിന് കൈമാറി. പത്തിയൂർ പത്തിയൂർക്കാല കീരിക്കാട് പാർവതി ഭവനത്തിൽ പ്രവീൺ (24), കീരിക്കാട് കരുവറ്റുംകുഴി ഹുസൈൻ മൻസിലിൽ സൽമാൻ (18) എന്നിവരെയാണ് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിൽ ഏൽപിച്ചത്. ഞായറാഴ്ച രാത്രി 10ഓടെ മാവേലിക്കര ളാഹ ജങ്ഷന് തെക്കുവശത്തു വെച്ചായിരുന്നു സംഭവം. കടയടച്ച ശേഷം വേസ്റ്റ് കത്തിക്കാൻ പുറത്തുനിന്ന സ്ത്രീയുടെ മാല പൊട്ടിച്ചെടുക്കാനാണ് യുവാക്കൾ എത്തിയത്. ബിവറേജസ് ഭാഗത്തുനിന്ന്​ നടന്നുവന്ന പ്രതികളിൽ ഒരാളായ പ്രവീൺ പതുങ്ങി വന്ന് സ്ത്രീയുടെ കഴുത്തിൽ കിടന്ന അഞ്ച് പവൻ സ്വർണ മാല പൊട്ടിച്ചു. എന്നാൽ, പൊട്ടിയ മാല സ്ത്രീയുടെ കൈയിൽ കിട്ടി. അവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ഭർത്താവും നാട്ടുകാരും ചേർന്ന് കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പിടികൂടുകയായിരുന്നു. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മാവേലിക്കര എസ്.ഐ എസ്.എൻ. മുഹ്സിൻ മുഹമ്മദിന്‍റെ നേതൃത്വത്തിൽ പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികൾ വന്ന ഇരുചക്ര വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതികളെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഫോട്ടോ.. മാല പൊട്ടിക്കാനെത്തി നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയ പ്രവീൺ (24), സൽമാൻ (18)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.