ചേർത്തല: ദമ്പതികളെ വീട്ടിൽ കയറി മഴു ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. രണ്ടുപേർക്കായി തിരച്ചിൽ തുടങ്ങി. തൈക്കൽ ഉമാപറമ്പ് സന്ദീപ് സാബുവാണ് (24) അറസ്റ്റിലായത്. വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഞായറാഴ്ച രാത്രി ഏഴോടെ തൈക്കൽ ഉലത്തറ രജീഷ് (42), ഭാര്യ രമ്യ (37) എന്നിവർക്കുനേരെയാണ് ആക്രമണം നടന്നത്. വീട്ടിലെത്തിയ അക്രമികൾ രജീഷിന്‍റെ തലക്ക് മഴുവിന് വെട്ടുകയായിരുന്നു. തടയാനെത്തിയ രമ്യക്കും ആക്രമണമേറ്റു. ഇരുവരും ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രജീഷ് വീട്ടിൽ ശബ്ദത്തിൽ വർത്തമാനം പറയുന്നത് തെറ്റിദ്ധരിച്ചെത്തിയാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സന്ദീപ് പട്ടണക്കാട് പൊലീസ് സ്റ്റേഷനിൽ കൊലപാതകശ്രമം അടക്കമുള്ള കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ചേർത്തല ഡിവൈ.എസ്.പി ടി.ബി. വിജയൻ, അർത്തുങ്കൽ സി.ഐ പി.ജി. മധു, എസ്.ഐ ഡി.സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ സാബു apg crime
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.