വനിത ഡോക്ടർക്കു​നേരെ ലൈംഗികാതിക്രമം; യുവാവ്​ അറസ്​റ്റിൽ

ആലപ്പുഴ: സ്വകാര്യആശുപത്രിയിലെ വനിത ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമത്തിന്​ ശ്രമിച്ച യുവാവ്​ അറസ്റ്റിൽ. മണ്ണഞ്ചേരി വലിയവീട്​ അനുഗ്രഹാലയ അമ്പാടി കണ്ണനെയാണ്​ (27) മണ്ണഞ്ചേരി പൊലീസ്​ അറസ്റ്റ്​ ചെയ്തത്. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച പുലർച്ച 12.50നാണ്​​ സംഭവം. കാലിന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സക്കായി ആശുപ​ത്രിയിൽ എത്തിയ ഇയാൾ വനിതഡോക്ടർ പരിശോധിക്കാൻ എത്തിയപ്പോൾ ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചത്​. ഇതിനൊപ്പം ആശുപത്രി ജീവനക്കാരെ മർദിക്കാനും ശ്രമിച്ചു. പൊലീസെത്തിയാണ്​ ഇയാളെ കസ്റ്റഡിയിലെടുത്തത്​. ആശുപത്രിയിൽ ബഹളമുണ്ടാക്കിയതിനും വനിതഡോക്ടറെ അതിക്രമിക്കാൻ ശ്രമിച്ചതിനുമാണ് കേസെടുത്തത്​. ഇയാൾക്കെതിരെ മുമ്പും സമാനമായ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ്​ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു. APL ambadi kannan അമ്പാടി കണ്ണൻ വൈദ്യുതി മുടങ്ങും ആലപ്പുഴ: സൗത്ത്​ സെക്​ഷൻ പരിധിയിൽ അലക്കുകല്ല്​, മുട്ടം, തേജസ്സ്​​ നഗർ, ഷൺമുഖവിലാസം, കുതിരപ്പന്തി സി.പി.എം, സി.പി.ഐ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.