വടുതല: കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രവാചകനിന്ദക്കെതിരെ പ്രതിഷേധ സംഗമം നടത്തി. വടുതല അബ്റാർ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധസംഗമം അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അഷ്റഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്‍റ് പി.എ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മർക്കസുസ്സഖാഫത്തി സുന്നിയ്യ വൈസ് ചാൻസലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യപ്രഭാഷണം നടത്തി. പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം സ്കൂൾ മാനേജർ അഡ്വ. എസ്. രാജേഷ്, പാണാവള്ളി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ഡോ. പ്രദീപ് കൂടക്കൽ, കില ഫാക്കൽറ്റി പി. ശശിധരൻ, ജമാഅത്ത് സെക്രട്ടറി എം. കബീർ, അബ്ദുൽ ഷുക്കൂർ സ്വലാഹി, വി.എ. അമീൻ, റിൻഷാദ്, നസറുള്ള ഹുദവി, ജമാഅത്ത് ട്രഷറർ എസ്.കെ. റഹ്മത്തുള്ള തുടങ്ങിയവർ സംസാരിച്ചു. ഷാഹുൽ ഹമീദ് ഇർഫാനി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ചിത്രം: വടുതല അബ്റാർ ഓഡിറ്റോറിയത്തിൽ നടന്ന പ്രതിഷേധ സംഗമം അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അഷ്റഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.