അന്ധകാരനഴി വിനോദസഞ്ചാരകേന്ദ്രം കടലെടുത്തു

അരൂർ: നൂറുകണക്കിന്​ വിനോദസഞ്ചാരികൾ എത്തുന്ന അന്ധകാരനഴി ബീച്ച് കടലെടുത്തു. ഒരാഴ്ചയായി തുടർച്ചയായി ഉണ്ടായ കടൽക്ഷോഭത്തിൽ കൽക്കെട്ടുകളും സഞ്ചാര പാതകളും തകർന്നു. കടലെടുത്തതോടെ ബീച്ചിൽ എത്തുന്നവർ തകർന്നുകിടക്കുന്ന കൽക്കെട്ടുകളിലൂടെ സഞ്ചരിക്കുന്നത് അപകടങ്ങൾക്ക്​ കാരണമാകുന്നു. 500 മീറ്റർ നീളം വരുന്ന ബീച്ചിലെ കടൽത്തീരം മുഴുവനായും കടലെടുത്ത നിലയിലാണ്. ശക്തമായ കടലൊഴുക്കുള്ളതിനാൽ ഇവിടെ അപകട സാധ്യതയും കൂടുതലാണ്. ബീച്ചിൽ ഒരു സുരക്ഷയും ഇല്ലാത്തതിനാൽ ഒഴിവുദിവസങ്ങളിൽ ബീച്ചിൽ എത്തുന്നവർ കടലിലിറങ്ങരുതെന്ന മുന്നറിയിപ്പും നാട്ടുകാർ നൽകുന്നുണ്ട്. ചിത്രം ശക്തമായ കടൽക്ഷോഭത്തെ തുടർന്ന്​ അന്ധകാരനഴി ബീച്ച് കടലെടുത്തപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.