ചാരുംമൂട്: പാലമേൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റും നൂറനാട് എരുമക്കുഴി ഗവ.എൽ.പി.എസ് മുൻ പ്രധാന അധ്യാപികയുമായിരുന്ന . ഭർത്താവ് പരേതനായ കെ.കെ. കൊച്ചു സി.പി.എം നേതാവും കലാസാംസ്കാരിക പ്രവർത്തകനുമായിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മൃതദേഹം പാലമേൽ ഗ്രാമപഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ പൊതുദർശനത്തിന് വെച്ചു. ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരുമടക്കം നൂറുകണക്കിനുപേർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് നടന്ന അനുശോചന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ബി.വിനോദ് അധ്യക്ഷത വഹിച്ചു. പി.എൻ. പ്രമോദ് നാരായൺ എം.എൽ.എ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്.രജനി, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റുമാരായ എസ്.സജി, ഓമന വിജയൻ, പഞ്ചായത്ത് അംഗം വേണു കാവേരി, വിശ്വൻ പടനിലം, ആർ. ശശികുമാർ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: പാലമേൽ ഗ്രാമ പഞ്ചായത്ത് ഓഫിസ് അങ്കണത്തിൽ പൊതുദർശനത്തിനുവെച്ച മുൻ പ്രസിഡന്‍റ് സി.ഗോമതിയുടെ മൃതദേഹത്തിൽ പി.എൻ. പ്രമോദ് നാരായൺ എം.എൽ.എ അന്ത്യാഞ്ജലി അർപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.