നടപടി മാധ്യമ പ്രവർത്തകന്‍റെ പരാതിയിൽ അമ്പലപ്പുഴ: മാധ്യമപ്രവർത്തകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഹെൽത്ത് സൂപ്പർവൈസറെ സ്ഥലം മാറ്റി. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്‍ററിലെ ഹെൽത്ത് സൂപ്പർ വൈസർ സന്തോഷിനെയാണ് ചുനക്കരയിലേക്ക് സ്ഥലം മാറ്റിയത്. ഏതാനും മാസം മുമ്പ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ കളഭ മഹോത്സവം നടക്കുന്നതിനിടെ ആരംഭിച്ച ആരോഗ്യ വകുപ്പിന്‍റെ ഹെൽപ് ഡെസ്കിൽ ആരോഗ്യ പ്രവർത്തകരില്ലാത്തത് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപെട്ട ഹെൽത്ത് സൂപ്പർ വൈസർ മാധ്യമ പ്രവർത്തകൻ ബിനു ദാമോദരനോട് ഫോണിൽ അപമര്യാദയായി സംസാരിക്കുകയായിരുന്നു. തുടർന്ന്, ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിനു ദാമോദരൻ ആരോഗ്യമന്ത്രി, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർക്ക് പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡി.എം.ഒ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിനെത്തുടർന്നാണ് സ്ഥലം മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.