അരൂർ: അരൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കൊച്ചുപുരക്കല്‍ 23ാം നമ്പര്‍ അംഗൻവാടിക്കായി പുതിയ ഹൈടെക് കെട്ടിടത്തിന്‍റെ നിർമാണം പുരോഗമിക്കുന്നു. വര്‍ഷങ്ങളായി വാടകക്കെട്ടിടത്തിൽ പ്രവര്‍ത്തിക്കുന്ന അംഗൻവാടിക്ക് ജില്ല പഞ്ചായത്തിന്‍റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 20 ലക്ഷം രൂപ ചെലവിട്ടാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിന്‍റെ നിര്‍മാണം പൂര്‍ത്തീകരിക്കാൻ ഊർജിത ശ്രമം നടത്തിവരുകയാണെന്ന് ജില്ല പഞ്ചായത്ത് അംഗം അനന്തു രമേശന്‍ പറഞ്ഞു. ചെങ്ങന്നൂര്‍ സൈനിക റെസ്റ്റ് ഹൗസ് ഉദ്ഘാടനം ആലപ്പുഴ: ചെങ്ങന്നൂരില്‍ പുതുതായി നിര്‍മിച്ച സൈനിക റെസ്റ്റ് ഹൗസിന്‍റെ ഉദ്ഘാടനം 20ന് രാവിലെ 10ന് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. നഗരസഭ ചെയര്‍പേഴ്സൻ മറിയാമ്മ ജോണ്‍ ഫിലിപ്പ് അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. സൈനികക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണസ്വാമി റിപ്പോര്‍ട്ട് അവതരിപ്പിക്കും. മാരാരിക്കുളം അക്ഷരസമിതി സാംസ്‌കാരിക വേദി ചേര്‍ത്തല: മാരാരിക്കുളം കേന്ദ്രീകരിച്ച് അക്ഷരസമിതി സാംസ്‌കാരിക വേദി പ്രവര്‍ത്തനരംഗത്തേക്ക്. മാരാരിക്കുളം ഗ്രാമോദ്ധാരണ സേവാസമിതിയുടെ കീഴിലാണ് വേദിയുടെ പ്രവര്‍ത്തനം. പ്രാദേശികമായി കലാസാഹിത്യ മേഖലകളില്‍ അഭിരുചിയുള്ളവര്‍ക്ക് അവരുടെ സര്‍ഗഭാവനകള്‍ പ്രകടിപ്പിക്കാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യമെന്ന് വേദി പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, പി. മോഹനചന്ദ്രന്‍, പി. സോമരാജ്, കെ.ആര്‍. കുറുപ്പ്, രാജു പള്ളിപ്പറമ്പില്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഇതിനൊപ്പം സന്നദ്ധ രക്തദാന സേന, കിടപ്പുരോഗികള്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍, അംഗപരിമിത ക്ഷേമം, സാമ്പത്തികമായി പിന്നാക്കം നില്‍കുന്നവര്‍ക്ക് പഠന സഹായം എന്നിവയും ലക്ഷ്യമിടുന്നുണ്ട്. ശനിയാഴ്ച മൂന്നിനു മാരാരിക്കുളം കുഞ്ഞന്‍പിള്ള സ്മാരക ഹിന്ദിവിദ്യാലയ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സംഗീത സംവിധായകന്‍ ആലപ്പി ഋഷികേശ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.