ശാപമോക്ഷമില്ലാതെ അരൂക്കുറ്റി ആശുപത്രി

വടുതല: നിരന്തരം സമരങ്ങൾ തുടർന്നിട്ടും ശാപമോക്ഷമില്ലാതെ അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രം. ആശുപത്രിയിലെ പ്രാഥമിക കാര്യങ്ങൾ മെച്ചപ്പെടുത്താതെ ലക്ഷങ്ങൾ മുടക്കി ഉദ്യാനം പണിയുമായി മുന്നോട്ടുപോകുന്ന അധികാരികളുടെ സമീപനത്തിനെതിരെ ജനരോഷം ഉയരുന്നുണ്ട്​​. ഡോക്ടർമാരുടെയും മറ്റ്​ ജീവനക്കാരുടെയും കുറവുമൂലം നൂറുകണക്കിന് രോഗികളാണ് നിത്യേന പ്രയാസപ്പെടുന്നത്. ആശുപത്രിയോടുള്ള അധികാരികളുടെയും ജനപ്രതിനിധികളുടെയും അവഗണന മറ്റ് സ്വകാര്യ സംരംഭങ്ങൾക്കുവേണ്ടിയാണെന്ന് ആക്ഷേപമുണ്ട്. ആശുപത്രിയുടെ ശോച്യാവസ്ഥക്കെതിരെ വെൽഫെയർ പാർട്ടി നടത്തിക്കൊണ്ടിരിക്കുന്ന സമര പരിപാടികൾ വിജയം കാണുന്നതുവരെ തുടരുമെന്ന് മണ്ഡലം പ്രസിഡന്‍റ്​ ടി.എ. റാഷിദും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ്​ എം.എ. അലിയാരും വ്യക്തമാക്കി. പ്രാഥമിക സൗകര്യങ്ങളൊരുക്കാൻ നടപടിയെടുക്കാതെ ഉദ്യാന നിർമാണത്തിന് ലക്ഷങ്ങൾ ചെലവഴിക്കാനൊരുങ്ങുന്ന ജനപ്രതിനിധികളുടെ നടപടികൾക്കെതിരെ അരൂക്കുറ്റി സ്വദേശി കെ.ബി. കൃഷ്ണകുമാർ ദേശീയ മനുഷ്യാവകാശ കമീഷനും മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. ചിത്രം: ആശുപത്രിയിൽ അനുഭവപ്പെടുന്ന തിരക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.