സ്കൂളിലെ ഭക്ഷ്യവിഷബാധ; അരിയിൽ ചത്ത പ്രാണികളുടെ അവശിഷ്ടം

കായംകുളം: കരീലക്കുളങ്ങര ടൗൺ ഗവ. യു.പി സ്കൂളിൽ പാചകത്തിന് ഉപയോഗിച്ച അരിയിൽ ചത്ത പ്രാണികളുടെ അവശിഷ്ടം കണ്ടെത്തിയതായി പരിശോധനഫലം. ഇതോടൊപ്പം, പാകമാകാത്ത പയറാണ് കറിവെക്കാൻ ഉപയോഗിച്ചതെന്നും വ്യക്തമായി. വെള്ളത്തിൽ ഇ.കോളി ബാക്ടീരിയ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. സ്കൂളിൽനിന്ന്​ ഉച്ചഭക്ഷണം കഴിച്ച 30ഓളം കുട്ടികൾക്ക് ഛർദിയും വയറിളക്കവും ബാധിച്ചതോടെയാണ്​ പരിശോധന നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ്​ സംഭവം. 593 കുട്ടികളും 19 അധ്യാപകരുമാണ്​ ഉച്ചഭക്ഷണം കഴിച്ചത്. സിവിൽ സ​​പ്ലൈസിൽനിന്നാണ് സ്കൂളിന് അരി ലഭിച്ചത്. നഗരത്തിലെ കിണറുകളിൽ ഇ.കോളി ബാക്ടീരിയ സാന്നിധ്യം കൂടുതലാണത്രെ. മാലിന്യ നിർമാർജനത്തിലെ അശാസ്ത്രീയതയാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേ സമയം, പരിശോധനഫലം ഔദ്യോഗികമായി ലഭിച്ചിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.