അരൂർ: ലക്ഷങ്ങൾ മുടക്കി മണ്ണുമാന്തി യന്ത്രത്തിൻെറ സഹായത്തോടെ കഴിഞ്ഞ ദിവസം മുറിച്ച അന്ധകാരനഴി പൊഴി വീണ്ടും മണ്ണുവന്ന് അടഞ്ഞു. മുറിച്ച അന്നുതന്നെ പൊഴിച്ചാലിൽനിന്ന് വെള്ളം കടലിലേക്ക് ഒഴുകിയെങ്കിലും ശക്തമായ കടൽ ക്ഷോഭത്തെ തുടർന്ന് കഴിഞ്ഞ ദിവസം പൊഴി അടയുകയായിരുന്നു. പൊഴി മുറിച്ച മണൽ അവിടെ തന്നെ ഇട്ടിരുന്നതുമൂലമാണ് ശക്തമായ വേലിയേറ്റത്തിൽ അടയാൻ കാരണമായതെന്ന് തീരവാസികൾ പറഞ്ഞു. പൊഴിയുടെ തെക്കുഭാഗംകൊണ്ട് വളരെ വീതി കുറച്ചാണ് പൊഴിമുറിച്ചത്. ഏക്കർ കണക്കിനു മണൽ അന്ധകാരനഴി പൊഴി തീരത്തുള്ളതിനാൽ വീതിയും ആഴവും വർധിപ്പിച്ച് ദിവസങ്ങൾകൊണ്ടാണ് പൊഴി എല്ലാവർഷവും മുറിക്കാറുള്ളത്. ഇത്തവണ വെള്ളക്കെട്ട് രൂക്ഷമായപ്പോൾ പെട്ടെന്ന് ഇറിഗേഷൻ വകുപ്പ് നേതൃത്വത്തിൽ പൊഴി ഒറ്റ ദിവസംകൊണ്ട് മുറിക്കുകയായിരുന്നു. മഴ തുടരുന്നതുമൂലം ഒട്ടുമിക്ക പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളും ഇപ്പോൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. വീതിയും ആഴവും കൂട്ടി പൊഴി അടിയന്തരമായി മുറിക്കണമെന്നും പൊഴി മുറിച്ചുണ്ടാകുന്ന മണൽ അവിടെ നിന്ന് നീക്കാനും നടപടി അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം അന്ധകാരനഴി പൊഴി മണ്ണുവന്ന് അടഞ്ഞപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.