തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂർ വാർഡിൽ എൽ.ഡി.എഫിന് ജയം. ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത വയൽക്കിളികളുടെ സ്ഥാനാർഥിക്ക് തോൽവി
കോഴിക്കോട് കോർപറേഷനിൽ ആദ്യ ഫലസൂചനകളിൽ ബി.ജെ.പിക്ക് വൻ മുന്നേറ്റം. എൽ.ഡി.എഫ് 22 സീറ്റുകളിലും ബി.ജെ.പി 8 സീറ്റുകളിലും ലീഡുചെയ്യുേമ്പാൾ യു.ഡി.എഫ് മൂന്നുസീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്
തൃശൂർ കോർപറേഷനിൽ ബി.ജെ.പിയുടെ മേയർ സ്ഥാനാർഥി കുട്ടൻകുളങ്ങര വാർഡിൽ പിന്നിൽ. ഇവിടെ യു.ഡി.എഫാണ് മുന്നിൽ
കൊച്ചി കോർപറേഷനിൽ ബി.ജെ.പിക്ക് ഒരു വോട്ടിന് ജയം. കോൺഗ്രസിെൻറ സിറ്റിങ് സീറ്റിലാണ് ബി.ജെ.പിയുടെ ജയം. യു.ഡി.എഫ് മേയർ സ്ഥനാർഥി എൻ. വേണുഗോപാലാണ് തോറ്റത്.
കൊച്ചിയിലെ യു.ഡി.എഫ് മേയർ സ്ഥാനാർഥി എൻ. വേണുഗോപാൽ തോറ്റു. ഐലൻഡ് നോർത്ത് വാർഡിൽ നിന്നാണ് തോറ്റത്.
കാത്തോൾണെ... ആലപ്പുഴ ഗവ. ഗേൾസ് സ്കൂളിലെ വേട്ടെണ്ണലിനിടയിൽ പ്രാർത്ഥനയോടെ വോട്ടിങ്ങ് മെഷീനിലെ രേഖപ്പെടുത്തിയ വോട്ടുകൾ കാണുന്ന ആലപ്പുഴ നഗരസഭ മുൻ വൈസ് ചെയർപേഴ്സൻ ജ്യോതിമോൾ
കോഴിക്കോട് കോർപറേഷനിൽ എൽ.ഡി.എഫ് മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.