തിരുവല്ലം: വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്തിയ പൂനംതുരുത്തിൽ പൊലീസിെൻറ ഊർജിത തിരച്ചിൽ. വള്ളികൾ ചേർത്തുകെട്ടി ഉണ്ടാക്കിയ കുരുക്ക് ഇവിടെനിന്ന് പൊലീസിന് ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.
രണ്ടുദിവസം മുമ്പ് പൂനം പ്രദേശത്തുനിന്ന് കാണാതായ മധ്യവയസ്‌കനുവേണ്ടിയും പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ പൂനംതുരുത്തിലെ കാട് വെട്ടിത്തെളിച്ചാണ് തിരച്ചിൽ നടത്തുന്നത്. ശ്വാസം മുട്ടിയാണ് മരണം എന്ന ഫോറൻസിക് റിപ്പോർട്ടിനെതുടർന്ന് തൂങ്ങിമരണത്തിെൻറ സാധ്യതകൾക്കായുള്ള പരിശോധനകളും പൊലീസ് സംഘം സ്ഥലത്ത് നടത്തി.
ലിഗയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി വന്നാൽ മാത്രമേ ദുരൂഹതകളഴിയൂ. പൂനംതുരുത്തിന് എതിർവശത്തെ കടയിൽ ലിഗ എത്തിയെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ അവിടെയും പൊലീസ് എത്തി വിവരങ്ങൾ ശേഖരിച്ചു. വ്യാഴാഴ്ചയും തിരച്ചിൽ തുടരും.
മരണം ശ്വാസം മുട്ടിയാകാമെന്ന് ഡോക്ടർമാർ
കോവളത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ലാത്വിയൻ സ്വദേശി ലിഗയുടെ മരണം ശ്വാസം മുട്ടിയാകാമെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചതായി റിപ്പോർട്ട്. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. മാനഭംഗം നടന്നിട്ടില്ലെന്നും നിഗമനമുണ്ട്. പുതിയ സാഹചര്യത്തില്‍ കൊലപാതക സാധ്യത തള്ളാതെ പൊലീസ് അന്വേഷണം തുടങ്ങി.
വിഷാദ രോഗത്തിന് ചികിത്സയിലിരുന്ന ലിഗയെ മാർച്ച് 14ന് രാവിലെ 7.30നാണ് പോത്തൻകോട് ആയുർവേദ ചികിത്സാകേന്ദ്രത്തിൽനിന്ന് കാണാതാകുന്നത്. സംഭവം കൊലപാതകമെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മൃതദേഹത്തിലുണ്ടായിരുന്ന ഒാവർകോട്ട് അവരുടെതല്ലെന്ന് ഒാേട്ടാ ഡ്രൈവർ ഷാജിയും വ്യക്തമാക്കിയിരുന്നു. ഷാജിയുെട ഒാേട്ടായിലാണ് ലിഗ കോവളത്തേക്ക് വന്നത്.
കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണസംഘം തയാറായിട്ടില്ല. സംസ്ഥാന സർക്കാറിനെയും കേരള ടൂറിസത്തെയും ദോഷകരമായി ബാധിക്കുന്ന സംഭവത്തിൽ കരുതലോടെയാണ് പൊലീസ് നീങ്ങുന്നത്. മനോജ് എബ്രഹാമിെൻറ നേതൃത്വത്തിൽ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ, ഡെപ്യൂട്ടി പൊലീസ് കമീഷണർ, നാല് ഡിവൈ.എസ്പിമാർ, ആറ് സി.ഐമാർ അടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.