പത്തനംതിട്ട: യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികളെ കുറിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ തെരഞ്ഞെടുപ്പ് കൺെവൻഷനുകളുമായി ഇടതു മുന്നണി. സ്ഥാനാർഥികളുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് കരുതുന്നത്. അതിന് മുമ്പ് തന്നെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുള്ള നിയോജക മണ്ഡലം കൺെവൻഷകളുടെ തയാറെടുപ്പുകൾ മുന്നണി പൂർത്തിയാക്കി.
തിരുവല്ല, അടൂർ കൺെവൻഷനുകൾ 12ന് നടക്കും. 12ന് രാവിലെ 10ന് തിരുവല്ല സെൻറ് ജോൺസ് കത്തീഡ്രൽ ഹാളിൽ മാത്യു ടി. തോമസിെൻറ തെരഞ്ഞെടുപ്പ് കൺെവൻഷൻ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും.
12ന് തന്നെ വൈകുന്നേരം മൂന്നിന് അടൂരിൽ സി.പി.ഐ സ്ഥാനാർഥിയുടെ കൺെവൻഷൻ പന്ന്യൻ രവീന്ദ്രനും ഉദ്ഘാടനം ചെയ്യും. 13ന് ഉച്ചക്ക് ശേഷമാണ് റാന്നി, കോന്നി കൺെവൻഷനുകൾ. 14ന് പത്തനംതിട്ടയിൽ ആറന്മുള നിയോജക മണ്ഡലം കൺെവൻഷൻ ഉദ്ഘാടനം ചെയ്യുന്നത് മന്ത്രി തോമസ് ഐസക്കാണ്.
ഇടതുമുന്നണിയിൽ സി.പി.എം മത്സരിക്കുന്ന ആറന്മുള, കോന്നി, ജനതാദളിെൻറ തിരുവല്ല എന്നിവിടങ്ങളിൽ മാത്രമാണ് ഇതിനകം സ്ഥാനാർഥികളായത്.
കേരള കോൺഗ്രസിന് വിട്ടുകൊടുക്കുന്ന റാന്നിയിൽ അവരുടെ ജില്ല പ്രസിഡൻറ് എൻ.എം. രാജു സ്ഥാനാർഥിയാകുമെന്ന് കരുതുന്നുണ്ടെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. അടൂരിൽ ചിറ്റയം ഗോപകുമാറിെൻറ തന്നെ പേര് പറയുന്നുണ്ടെങ്കിലും ചെങ്ങറ സുരേന്ദ്രനു വേണ്ടിയും പാർട്ടിയിൽ ആവശ്യം നിലനിൽക്കുന്നുണ്ട്.
സ്ഥാനാർഥികളിൽ 60 ശതമാനം പുതുമുഖങ്ങളാകണമെന്ന കേന്ദ്ര നിലപാടിെൻറ പശ്ചാത്തലത്തിൽ സീറ്റ് മോഹിച്ച് രംഗത്തുള്ള കോൺഗ്രസിലെ പഴയ മുഖങ്ങളെല്ലാം ആശങ്കയിൽ.
ആറന്മുളയിൽ അപ്രതീക്ഷിത സ്ഥാനാർഥി രംഗപ്രവേശനം ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നു. പി. മോഹൻരാജിെൻറയും കെ. ശിവദാസൻ നായരുടെയും പേരുകളാണ് ഇതുവരെ ശക്തമായി ഉയർന്നുകേട്ടത്.
ഗ്രൂപ് സമവാക്യങ്ങൾ ശരിയാക്കേണ്ട സാഹചര്യം കൂടി നിലനിൽക്കുന്നതിനാലാണ് ഇവിടെ അപ്രതീക്ഷിത സ്ഥാനാർഥിക്കുള്ള സാധ്യത വർധിക്കുന്നത്.
എതിർപ്പ് ശക്തമാണെങ്കിലും വിജയസാധ്യത കണക്കിലെടുത്ത് ഒടുവിൽ കോന്നിയിൽ റോബിൻ പീറ്റർ തന്നെ സ്ഥാനാർഥിയാകാനുള്ള സാധ്യതയും നിലനിൽക്കുന്നു.
എൻ.ഡി.എയിൽ കോന്നിയിൽ മത്സരിക്കാൻ കെ. സുരേന്ദ്രെൻറ പേര് പറഞ്ഞു കേൾക്കുന്നെങ്കിലും നിലവിലെ സാഹചര്യത്തിൽ കോന്നിയിൽ വലിയ പ്രതീക്ഷ വേണ്ടെന്നാണ് ബി.ജെ.പി വിലയിരുത്തൽ.
അതുകൊണ്ട് തന്നെ പാർട്ടി നേതൃത്വത്തിെൻറ സമ്മർദം ഉണ്ടാകുന്നിെല്ലങ്കിൽ സുരേന്ദ്രൻ മത്സരിക്കാനുള്ള സാധ്യത കുറവാണ്. അടൂരിൽ കോൺഗ്രസിൽനിന്ന് കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്ന കെ. പ്രതാപനാകും സ്ഥാനാർഥി.
ആറന്മുളയിൽ ജില്ല പ്രസിഡൻറ് അശോകൻ കുളനട, തിരുല്ലയിൽ അനൂപ് ആൻറണി എന്നിവരും സ്ഥാനാർഥികളായേക്കും. റാന്നിയിൽ ബി.ഡി.ജെ.എസ് നേതാവ് ജി. പത്മകുമാർ മത്സരിക്കാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.