Posted On
date_range Updated On
date_range ലോ അക്കാദമിയുടെ സ്ഥലം ഏറ്റെടുക്കൽ; പിണറായിയെ തള്ളി റവന്യൂമന്ത്രി
തിരുവനന്തപുരം: ലോ അക്കാദമിയുടെ സ്ഥലം സർക്കാർ ഏറ്റെടുക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും രണ്ടുതട്ടിൽ. പിണറായി വിജയന്റെ പ്രസ്താവന റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ തള്ളി. ലോ അക്കാദമി ഭൂമിയുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ അന്വേഷണം തുടരുമെന്നും റിപ്പോർട്ട് കിട്ടിയതിനുശേഷം നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ലോ അക്കാദമി ഭൂമി ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി. റവന്യു വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കാനം പറഞ്ഞു. ലോ അക്കാദമി ഭൂമി തിരിച്ചുപിടിക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഭൂമി പരിശോധിക്കാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു രാവിലെ മുഖ്യമന്ത്രിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.