എസ്​.എസ്​.കെ തസ്തികകളിൽ ​ നിയമന യോഗ്യത വെട്ടിക്കുറച്ചു; ലീ​ഗ്​ സം​ഘ​ട​നാ നേ​താ​ക്ക​ൾ​ക്കു​വേ​ണ്ടി​യെ​ന്ന് ​ ആ​രോ​പ​ണം

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​ന വി​ജ​ഞാ​പ​നം പി​ൻ​വ​ലി​ച്ച​തി​ന്​ പി​ന്നാ​ലെ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ളം (എ​സ്.​എ​സ്.​കെ) പ​ദ്ധ​തി​യി​ലെ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന യോ​ഗ്യ​ത വെ​ട്ടി​ക്കു​റ​ച്ച്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. ജി​ല്ല​ പ്രൊ​ജ​ക്ട്​ കോ ​ഓ​ഡി​നേ​റ്റ​ർ, ജി​ല്ല ​പ്രോ​ഗ്രാം ഓ​ഫി​സ​ർ, ​​​േബ്ലാ​ക്ക്​ പ്രൊ​ജ​ക്ട്​ കോ​ഓ​ഡി​നേ​റ്റ​ർ ഉ​ൾ​പ്പെ​ടെ ത​സ്തി​ക​ക​ളി​ലെ യോ​ഗ്യ​ത​യാ​ണ്​ വെ​ട്ടി​ക്കു​റ​ച്ച​ത്.

മു​സ്​​ലിം ലീ​ഗ്​ അ​നു​കൂ​ല അ​ധ്യാ​പ​ക സം​ഘ​ട​ന നേ​താ​ക്ക​ൾ​ക്ക്​ നി​യ​മ​ന​ത്തി​ന്​ വ​ഴി​യൊ​രു​ക്കാ​നാ​ണ്​ യോ​ഗ്യ​ത​യി​ൽ വെ​ള്ളം ചേ​ർ​ത്ത​തെ​ന്നാ​ണ്​ ആ​രോ​പ​ണം. വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ (ഡി.​ഡി.​ഇ) കേ​ഡ​റി​ലു​ള്ള ജി​ല്ല പ്രൊ​ജ​ക്ട്​ കോ​ഓ​ഡി​നേ​റ്റ​ർ ത​സ്തി​ക​യി​ലേ​ക്ക്​ നി​ല​വി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ/ ഡ​യ​റ്റ്​ പ്രി​ൻ​സി​പ്പ​ൽ/ സെ​ല​ക്ഷ​ൻ​ഗ്രേ​ഡ്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ​ക്കാ​ണ് നി​യ​മ​ന യോ​ഗ്യ​ത.

ഇ​തി​ലേ​ക്ക്​ നി​ല​വി​ലു​ള്ള യോ​ഗ്യ​ത​ക്ക്​ പു​റ​മെ ഹൈ​സ്കൂ​ൾ ഹെ​ഡ്​​മാ​സ്റ്റ​ർ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി -വി.​എ​ച്ച്.​എ​സ്.​ഇ ജൂ​നി​യ​ർ ഗ്രേ​ഡ്​ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കും യോ​ഗ്യ​ത ന​ൽ​കി. ജി​ല്ല ​പ്രോ​ഗ്രാം ഓ​ഫി​സ​ർ ത​സ്തി​ക വി​ദ്യാ​ഭ്യാ​സ ജി​ല്ല ഓ​ഫി​സ​ർ ത​സ്തി​ക​യു​ടെ കേ​ഡ​റി​ലു​ള്ള​താ​ണ്. ഇ​തി​ലേ​ക്ക്​ നി​ല​വി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ, ഡ​യ​റ്റ്​ ല​ക്​​ച​റ​ർ, പി.​ജി യോ​ഗ്യ​ത​യു​ള്ള ഹെ​ഡ്​​മാ​സ്റ്റ​ർ, സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​നി​ൽ ഡി​ഗ്രി, ഡി​േ​പ്ലാ​മ അ​ഭി​കാ​മ്യ യോ​ഗ്യ​ത​ക​ളാ​ണു​ള്ള​ത്. ഇ​തി​ലേ​ക്ക്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ ജൂ​നി​യ​ർ അ​ധ്യാ​പ​ക​ർ, ഹൈ​സ്കൂ​ൾ ഹ​യ​ർ​ഗ്രേ​ഡ്​ അ​ധ്യാ​പ​ക​ർ, പി.​ജി യോ​ഗ്യ​ത​യു​ള്ള ഹ​യ​ർ​ഗ്രേ​ഡ്​ പ്രൈ​മ​റി അ​ധ്യാ​പ​ക​ർ എ​ന്നീ ത​സ്തി​ക​ക​ളി​ലു​ള്ള​വ​ർ​ക്കും യോ​ഗ്യ​ത ന​ൽ​കി.

ബി.​ആ​ർ.​സി​ക​ളി​ൽ ​േബ്ലാ​ക്ക്​ ​പ്രൊ​ജ​ക്ട്​ കോ​ഓ​ഡി​നേ​റ്റ​ർ ത​സ്തി​ക​യി​ലേ​ക്ക്​ നി​ല​വി​ൽ പി.​ജി​യു​ള്ള ഹെ​ഡ്​​മാ​സ്റ്റ​ർ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ അ​ധ്യാ​പ​ക​ർ, ഹൈ​സ്കൂ​ൾ സീ​നി​യ​ർ ഗ്രേ​ഡ്​ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കാ​ണ്​ നി​യ​മ​ന യോ​ഗ്യ​ത. ഇ​തി​ലേ​ക്ക്​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ ജൂ​നി​യ​ർ, പി.​ജി​യു​ള്ള ഹ​യ​ർ​ഗ്രേ​ഡ്​​ പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കും യോ​ഗ്യ​ത ന​ൽ​കി.

എ​സ്.​എ​സ്.​കെ​യി​ലെ നി​യ​മ​ന​ങ്ങ​ൾ​ക്കാ​യി നി​ല​വി​ലു​ള്ള യോ​ഗ്യ​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നേ​ര​ത്തെ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്​ ലീ​ഗ്​ അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ സ​മ്മ​ർ​ദം കാ​ര​ണ​മാ​ണെ​ന്ന്​ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. എ​സ്.​എ​സ്.​കെ ഗ​വേ​ണി​ങ്​ കൗ​ൺ​സി​ൽ യോ​ഗം ചേ​ർ​ന്ന ശേ​ഷം നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചാ​ൽ മ​തി​യെ​ന്ന കാ​ര​ണം നി​ര​ത്തി​യാ​ണ്​ ആ​ദ്യ വി​ജ്ഞ​പാ​നം പി​ൻ​വ​ലി​ച്ച​ത്. എ​ന്നാ​ൽ, യോ​ഗ​മൊ​ന്നും ചേ​രാ​തെ പ്രൊ​ജ​ക്ട്​ ഡ​യ​റ​ക്ട​റി​ൽ​നി​ന്ന്​ ക​ത്ത്​ ല​ഭ്യ​മാ​ക്കി​യാ​ണ്​ യോ​ഗ്യ​ത​ക​ളി​ൽ വെ​ള്ളം ചേ​ർ​ത്ത്​ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. പു​തു​ക്കി​യ യോ​ഗ്യ​ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​ന വി​ജ്ഞാ​പ​നം വൈ​കാ​തെ പു​റ​ത്തി​റ​ക്കും.

Tags:    
News Summary - SSK reduces eligibility for appointment to posts; League leaders accused of being behind the organization

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.