Posted On
date_range Updated On
date_range കുട്ടനാട്ടിലെ വെള്ളപ്പൊക്കം സംബന്ധിച്ച കത്തും ഹൈകോടതി സ്വമേധയ ഹരജിയാക്കി
കൊച്ചി: കുട്ടനാട്ടിലെ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ജഡ്ജിക്ക് ലഭിച്ച കത്തും സ്വമേധയാ ഹരജിയായി ഹൈകോടതി പരിഗണിക്കുന്നു. വെള്ളപ്പൊക്കത്തിന് കാരണം കുട്ടനാട് പാക്കേജും തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും സംബന്ധിച്ച കാര്യങ്ങളിൽ സമയ ബന്ധിതമായ ഇടപെടലുണ്ടാകാതെ പോയതാണെന്ന് ചൂണ്ടിക്കാട്ടി ലഭിച്ച കത്താണ് ഹരജിയായി മാറുന്നത്.
കുട്ടനാട് മങ്കൊമ്പ് തെക്കേക്കരയിൽ കെ.സി. മാത്യുവാണ് കോടതിക്ക് ഇത് സംബന്ധിച്ച് കത്തെഴുതിയത്. ചീഫ് ജസ്റ്റിസിെൻറ പരിഗണനക്കെത്തിയ കത്ത് ഹരജിയായി ഫയലിൽ സ്വീകരിക്കാൻ നിർദേശിച്ച് രജിസ്ട്രിക്ക് അയക്കുകയായിരുന്നു. ഹരജി തിങ്കളാഴ്ച കോടതിയുടെ പരിഗണനക്ക് വന്നേക്കും. നേരത്തേ ഇടുക്കി ഡാം തുറന്നുവിട്ടതുമായി ബന്ധപ്പെട്ട വിഷയത്തിൽ ലഭിച്ച കത്തും ഹൈകോടതി സ്വമേധയാ ഹരജിയായി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.