കിനാനൂര്‍ കരിന്തളം 10ാം വര്‍ഡില്‍ നടന്ന മഴപ്പൊലിമ കാമ്പയിനില്‍ കുടുംബശ്രീ മിഷന്‍ ജില്ല കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്ര​െൻറ നേതൃത്വത്തില്‍ കര നെല്‍കൃഷി ആരംഭിക്കുന്നു

കാര്‍ഷിക സംസ്‌കൃതി വീണ്ടെടുപ്പിന്​ മഴപ്പൊലിമയുമായി കുടുംബശ്രീ

കാസർകോട്​: ജില്ല കുടുംബശ്രീ മിഷ​​െൻറ നേതൃത്വത്തില്‍ മഴക്കാലത്ത് കൃഷി ഉത്സവമാക്കുന്ന മഴപ്പൊലിമ കാമ്പയിനിന് ജില്ലയില്‍ തുടക്കമായി. തരിശു ഭൂമി കൃഷിയോഗ്യമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, യുവ തലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, കാര്‍ഷിക സംസ്‌കൃതി വീണ്ടെടുക്കുക എന്നീ ലക്ഷ്യങ്ങളോടെ കുടുംബശ്രീ ജില്ല മിഷന്‍ ആവിഷ്‌കരിച്ച കാര്‍ഷിക പുനരാവിഷ്‌കരണ പരിപാടിയാണ് മഴപ്പൊലിമ. 2017 മുതല്‍ തുര്‍ച്ചയായി വര്‍ഷം തോറും സംഘടിപ്പിക്കുന്ന കാമ്പയിന്‍ ഈ വര്‍ഷം ബളാല്‍, ചെമ്മനാട്, അജാനൂര്‍, വലിയപറമ്പ, തൃക്കരിപ്പൂര്‍, കുമ്പള, കിനാനൂര്‍ -കരിന്തളം, പള്ളിക്കര, മുളിയാര്‍ എന്നീ പഞ്ചായത്തുകളില്‍ ആരംഭിച്ചു.

ജനങ്ങളുടെ ജീവിതം സുസ്ഥിര വികസനവുമായി കോര്‍ത്തിണക്കി ജലസുരക്ഷ, ഭക്ഷ്യസുരക്ഷ, സാമ്പത്തിക സുരക്ഷ, സാമൂഹിക സുരക്ഷ എന്നീ നാല് അടിസ്ഥാന മേഖലകളില്‍ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ആശയമാണ് മഴപ്പൊലിമയിലൂടെ കുടുംബശ്രീ മിഷന്‍ മുന്നോട്ടു​െവക്കുന്നത്. ഇതിനോടകം 930 ഏക്കര്‍ തരിശുഭൂമി കൃഷി ചെയ്യാനായി കണ്ടെത്തി. 

കാര്‍ഷിക സംസ്‌കൃതി വീണ്ടെടുപ്പിന്​ മഴപ്പൊലിമയുമായി കുടുംബശ്രീ

കൃഷിയിലൂടെ സംഭരിച്ച നെല്ല് അരിശ്രീ എന്ന ബ്രാൻഡില്‍ വിപണികളിലെത്തിച്ചു. വയല്‍ കൃഷി കൂടാതെ കര നെല്‍കൃഷി, പച്ചക്കറി കൃഷി, കിഴങ്ങ് വര്‍ഗങ്ങളുടെയും വാഴയുടെയും കൃഷി തുടങ്ങി നിരവധി വിളകള്‍ മഴപ്പൊലിമയില്‍ കുടുംബശ്രീ അംഗങ്ങള്‍ സംഘകൃഷി ചെയ്ത് വിളയിച്ചു. മുഴുവന്‍ പഞ്ചായത്തുകളിലും കുടുംബശ്രീ നേതൃത്വത്തില്‍ ആഴ്ച ചന്തകളും കാര്‍ഷിക വിപണന കേന്ദ്രങ്ങളും ആരംഭിച്ചു.

1254 ഹെക്ടര്‍ വയലില്‍ കൃഷിയിറക്കി

കാസർകോട്​: കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ മഴപ്പൊലിമയിലൂടെ 1254 ഹെക്ടര്‍ വയലില്‍ കൃഷിയിറക്കി. 123,89,20,000 ലിറ്റര്‍ വെള്ളം ഭൂമിക്കടിയിലേക്ക് സംഭരിക്കാനായി. ജില്ലയുടെ ഭൂപ്രകൃതി അനുസരിച്ച് നേരിട്ട് കടലിലേക്ക് പതിക്കുന്നത് ഒഴിവാക്കി മഴവെള്ളം സംഭരിച്ച് വെക്കാന്‍ കഴിഞ്ഞു. നെല്‍പ്പാടങ്ങളില്‍ സംഭരിക്കുന്ന ജലം ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും കുടിവെള്ളത്തി​​െൻറ അളവ് ഉയര്‍ത്താനുമായി.

Tags:    
News Summary - Kudumbashree Farming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 07:17 GMT