കീം പരീക്ഷ ഫലം റദ്ദാക്കിയതിൽ സർക്കാറിനെതിരെ വിമർശനവുമായി കെ.എസ്.യു

തിരുവനന്തപുരം: വിദ്യാർത്ഥികളുടെ ഭാവി വെച്ച് പരീക്ഷണങ്ങൾ നടത്തുന്ന സർക്കാർ നടപടി പ്രതിഷേധാർഹമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. പ്രവേശന പരീക്ഷക്ക് ശേഷം പരീക്ഷാ മാനദണ്ഡങ്ങൾക്ക് മാറ്റം വരുത്തിയതാണ് സർക്കാരിനേറ്റ കനത്ത തിരിച്ചടിക്കു കാരണം.കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പാണ് മാർക്ക് ഏകീകരണം സംബന്ധിച്ച ഉത്തരവിറങ്ങിയത്.കൃത്യമായ കൂടിയാലോചനകളും, പഠനങ്ങളും നടത്താതെ സർക്കാർ കൈകൊള്ളുന്ന അപക്വമായ തീരുമാനങ്ങൾ സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഭാവിയെയാണ് ബാധിക്കുന്നതെന്ന് അലോഷ്യസ് കുറ്റപ്പെടുത്തി.

"ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചുതകർക്കുക എന്നത് സർക്കാർ അജണ്ടയാണ്. അന്യ സംസ്ഥാന വിദ്യാഭ്യാസ ലോബികളുമായുള്ള ഡീലിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരം ചെയ്തികൾ സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നത്." വിമർശനങ്ങളെ വിവാദങ്ങൾ കൊണ്ടാണ് സർക്കാർ പ്രതിരോധിക്കുന്നതെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി.

Tags:    
News Summary - KSU criticizes government for canceling High Court KEEM exam results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.