കോഴിക്കോട്: ഏറെ ശ്രദ്ധപിടിച്ചുപറ്റിയ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ ബസുകൾ സ്കൂൾ ക്ലാസ് മുറികളാക്കാനുള്ള തീരുമാനത്തിനു സാങ്കേതിക തടസങ്ങളേറെ. കെ.ഇ.ആർ ചട്ടങ്ങള്‍ക്കാണ് വിരുദ്ധമാണ് പുതിയ തീരുമാനം. മേൽ കൂരയായി അസ്ബറ്റോസ് ഷീറ്റുകൾ പോലും പാടില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പുതുതായി ഇറക്കിയ ഉത്തരവ്. ഈ സാഹചര്യത്തിൽ ബസിനുള്ളിൽ ക്ലാസ് മുറികൾ ഒരുക്കാൻ ചട്ടം അനുവദിക്കുന്നില്ല.
കെ.ഇ.ആർ ചട്ട പ്രകാരം എൽ.പി സ്കൂളുകൾ 20 അടി വീതിയും 18 നീളവും 10 അടി ഉയരവും വേണം. യു.പി, ഹൈസ്കൂൾ ക്ലാസുകൾക്ക് 20 അടി നീളവും , 20 അടി വീതിയും 13 അടി നീളവും വേണം. ഈ മാനദണ്ഡങ്ങൾ പ്രകാരം ബസിൽ ക്ലാസ് ഒരുക്കൽ അസാധ്യമാണ്.
ഈ മാസം ഏഴാം തിയതി പൊതു വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ ഇറക്കിയ ഉത്തരവിൽ അസ്ബറ്റോസ് ഷീറ്റ് മേൽക്കൂര മാറ്റണമെന്ന് പ്രത്യേകം പറയുന്നു. ഈ വേളയിലാണ് ഗതാഗത മന്ത്രിയുടെ പ്രസ്താവന വിമർശത്തിനിടയാക്കുന്നത്.
കെ. ഇ.ആർ ചട്ടം ഭേദഗതി ചെയുകയോ പ്രത്യേക ഉത്തരവിറക്കുകയോ ചെയ്താൽ മാത്രമെ ബസിലെ ക്ലാസ് മുറികൾ യാഥാർഥ്യമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.