കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇന്നലെ ഉച്ചക്ക് രണ്ടരയോടെ ഉള്ളൂർ പോങ്ങുംമൂടിന് സമീപമായിരുന്നു അപകടം. ബൈക്ക് യാത്രികനായ ചന്തവിള ഉദിയറമൂല കുമാർ ഭവനിൽ ശിവദാസൻ ആശാരിയുടെ മകൻ എസ് ശ്രീകുമാർ (44) ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന സഹോദരി ശ്രീജയെ കാണാൻ പോയി മടങ്ങിവരവെയാണ് അപകടം.

ആറ്റിങ്ങൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ തട്ടി ശ്രീകുമാർ ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശ്രീകുമാറിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ആശ, മക്കൾ: അഭിജിത്ത്, ആർച്ച.

Tags:    
News Summary - KSRTC bus hits bike; man died in Trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.