മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഗോകുലം കേരള-ശ്രീനിധി ഡെക്കാൻ മത്സരത്തിൽനിന്ന്
മഞ്ചേരി: ഇന്ത്യൻ ഫുട്ബാൾ ലീഗിൽ ഗോകുലം കേരള എഫ്.സിക്ക് സീസണിലെ ആദ്യ തോൽവി. സ്വന്തം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ ഹൈദരാബാദ് ക്ലബായ ശ്രീനിധി ഡെക്കാൻ എഫ്.സിയോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ആതിഥേയർ പരാജയപ്പെട്ടത്. 55ാം മിനിറ്റിൽ ശ്രീനിധി താരം ഫാബ്രിസ് കഹ് ആണ് വിജയ ഗോൾ നേടിയത്.
ഗോകുലം ബോക്സിൽ വന്നുവീണ ത്രോ ബാൾ ക്ലിയർ ചെയ്യുന്നതിൽ പ്രതിരോധ താരങ്ങൾ വരുത്തിയ പിഴവാണ് ഗോളിന് വഴിവച്ചത്. രണ്ട് ഗോകുലം കളിക്കാരെ മറികടന്ന് ഗോൾ കണ്ടെത്താൻ ഫാബ്രിസിന് ഒരു ടാപ്പിങ്ങിന്റെ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ആദ്യ പകുതിയിൽ കിട്ടിയ അവസരങ്ങൾ പാഴാക്കിയതാണ് ഗോകുലത്തിന് വിനയായത്. രണ്ടാം പകുതിയിൽ നന്നായി അറ്റാക്ക് ചെയ്ത് കളിച്ച ശ്രീനിധി ആദ്യ മിനിറ്റിൽ തന്നെ ഗോൾ കണ്ടെത്തി. മാർച്ച് 20ന് സീസണിലെ അടുത്ത ഹോം മത്സരത്തിൽ ഗോവൻ ക്ലബായ ഡെംപോ എഫ്.സിയെ ഗോകുലം നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.