സി.സി. മുകുന്ദന് ഗീത ഗോപിയുടെ വക്കീൽ നോട്ടീസ്

അ​ന്തി​ക്കാ​ട് (തൃ​ശൂ​ർ): നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​തോ​ടെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച സി.​സി. മു​കു​ന്ദ​ൻ എം.​എ​ൽ.​എ​ക്കെ​തി​രെ മാ​ന​ന​ഷ്ട​ത്തി​ന് സി.​പി.​ഐ നേ​താ​വും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ ഗീ​ത ഗോ​പി​യു​ടെ വ​ക്കീ​ൽ നോ​ട്ടീ​സ്. ഗീ​ത ഗോ​പി​യെ നാ​ട്ടി​ക മ​ണ്ഡ​ല​ത്തി​ൽ സി.​പി.​ഐ മ​ത്സ​രി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ പ​ത്ര ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യും മു​കു​ന്ദ​ൻ അ​പ​കീ​ർ​ത്തി​ക​ര​മാ​യ വി​ധ​ത്തി​ൽ വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യെ​ന്നാ​ണ് ആ​ക്ഷേ​പം. ഈ ​മാ​സം 16ന​കം മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​സ്താ​വ​ന പി​ൻ​വ​ലി​ച്ച് പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ഡ്വ. പി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ മു​ഖേ​ന നോ​ട്ടീ​സ് അ​യ​ച്ച​ത്. സി.​പി.​ഐ​യു​ടെ​യും എ​ൽ.​ഡി.​എ​ഫി​ന്റെ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് ഗീ​ത ഗോ​പി വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച​ത്.

Tags:    
News Summary - Geetha Gopi's lawyer notice to C.C. Mukundan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.