എൻ.ഡി.എയിലും സീറ്റു​തർക്കം 50 പേ​രു​ടെ ആ​ദ്യ​ പ​ട്ടി​ക പ്ര​ഖ്യാ​പ​ന​ത്തി​നൊ​രു​ങ്ങി ബി.​ജെ.​പി

തി​രു​വ​ന​ന്ത​പു​രം: തൃ​പ്പൂ​ണി​ത്തു​റ, കൊ​ടു​ങ്ങ​ല്ലൂ​ർ ഉ​ൾ​പ്പെ​ടെ ചി​ല സീ​റ്റു​ക​ളെ ചൊ​ല്ലി എ​ൻ.​ഡി.​എ​യി​ൽ ത​ർ​ക്കം. ബി.​ജെ.​പി​ക്ക്​ ഏ​റെ വേ​രോ​ട്ട​മു​ള്ള തൃ​പ്പൂ​ണി​ത്തു​റ, കൊ​ടു​ങ്ങ​ല്ലൂ​ർ സീ​റ്റു​ക​ളെ ചൊ​ല്ലി​യാ​ണ്​ പ്ര​ധാ​ന​മാ​യും ത​ർ​ക്കം മു​റു​കു​ന്ന​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ഭ​ര​ണം​പി​ടി​ച്ച ന​ഗ​ര​സ​ഭ ഉ​ൾ​പ്പെ​ടു​ന്ന തൃ​പ്പൂ​ണി​ത്തു​റ ട്വ​ന്‍റി ട്വ​ന്‍റി​ക്ക്​ ന​ൽ​കു​ന്ന​തി​നോ​ട്​ ബി.​ജെ.​പി​യി​ൽ ക​ടു​ത്ത എ​തി​ർ​പ്പു​ണ്ട്. ട്വ​ന്‍റി ട്വ​ന്‍റി സ്ഥാ​നാ​ർ​ഥി​യാ​യി സാ​ബു എം. ​ജേ​ക്ക​ബ്​ മ​ത്സ​രി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മാ​ണ്​ ബി.​ജെ.​പി നേ​തൃ​ത്വം മു​ന്നോ​ട്ടു​വെ​ച്ച​ത്. എ​ന്നാ​ൽ, സാ​ബു ജേ​ക്ക​ബ്​ ഇ​ക്കാ​ര്യം അം​ഗീ​ക​രി​ക്കാ​ത്ത​താ​ണ്​ പ്ര​ശ്നം സൃ​ഷ്ടി​ച്ച​ത്. അ​ടു​ത്തി​ടെ പാ​ർ​ട്ടി​യി​ലെ​ത്തി​യ സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ അ​ഖി​ൽ മാ​രാ​രെ നി​ർ​ത്താ​നാ​ണ് പാ​ർ​ട്ടി ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​ത്​ അം​ഗീ​ക​രി​ക്കാ​ൻ ബി.​ജെ.​പി ത​യാ​റാ​യി​ട്ടി​ല്ല.

കൊ​ടു​ങ്ങ​ല്ലൂ​ർ സീ​റ്റി​ൽ ബി.​ഡി.​ജെ.​എ​സും ട്വ​ന്‍റി ട്വ​ന്‍റി​യും അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​തും പു​തി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. കൊ​ടു​ങ്ങ​ല്ലൂ​രി​ൽ ബി.​ജെ.​പി സം​സ്ഥാ​ന നേ​താ​വ്​ അ​ഡ്വ. ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ്ര​ചാ​ര​ണ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ന്ന​തും പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​ന്നു.

ഇ​തി​നു​പു​റ​മെ ബി.​ഡി.​ജെ.​എ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല സീ​റ്റു​ക​ളി​ലും ത​ർ​ക്കം തു​ട​രു​ക​യാ​ണ്. ചൊ​വ്വാ​ഴ്ച ബി.​ജെ.​പി കേ​ന്ദ്ര​ക​മ്മി​റ്റി യോ​ഗം ചേ​രു​ന്നു​ണ്ട്. അ​തി​ൽ സീ​റ്റു​ക​ളു​ടെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. അ​തി​നി​ടെ, മ​ത്സ​രി​ക്കു​ന്ന ഭൂ​രി​ഭാ​​ഗം സീ​റ്റു​ക​ളി​ലും സ്ഥാ​നാ​ർ​ഥി​കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യ​താ​യാ​ണ്​ ബി.​ജെ.​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ അ​വ​കാ​ശ​വാ​ദം. തെ​ര​ഞ്ഞെ​ടു​പ്പ്​ തീ​യ​തി പ്ര​ഖ്യാ​പി​ച്ചാ​ൽ അ​ടു​ത്ത ദി​വ​സം 50 അം​ഗ​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക പ​ട്ടി​ക പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​വ​ർ പ​റ​യു​ന്നു.

Tags:    
News Summary - Seat dispute in NDA too BJP announces first list of 50 candidates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.