എം.​ആ​ര്‍. അ​ജി​ത് കു​മാ​ർ

എം.​ആ​ര്‍. അജിത്​കുമാറിനെ ബെവ്​കോ സി.എം.ഡി ആയി നിയമിച്ചു

തി​രു​വ​ന​ന്ത​പു​രം: സി.​എ.​ടി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന്​ എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ എ.​ഡി.​ജി.​പി എം.​ആ​ര്‍. അ​ജി​ത് കു​മാ​റി​നെ ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ (ബെ​വ്കോ) ചെ​യർ​മാ​ൻ ആ​ൻ​ഡ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റാ​യി (സി.​എം.​ഡി) നി​യ​മി​ച്ചു. ബെ​വ്​​കോ എം.​ഡി​യാ​യി​രു​ന്ന ഐ.​ജി ഹ​ര്‍ഷി​ത അ​ട്ട​ല്ലൂ​രി​യെ ട്രാ​ഫി​ക് ഐ.​ജി​യാ​യി മാ​റ്റി​നി​യ​മി​ച്ചു.

എ​ക്സൈ​സ് ക​മീ​ഷ​ണ​ര്‍, ബെ​വ്കോ ചെ​യ​ര്‍മാ​ൻ എ​ന്നീ പ​ദ​വി​ക​ള്‍ വ​ഹി​ക്കു​ക​യാ​യി​രു​ന്ന അ​ജി​ത് കു​മാ​റി​നെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ എ​ക്സൈ​സ് ക​മീ​ഷ​ണ​ര്‍ പ​ദ​വി​യി​ല്‍നി​ന്ന് നീ​ക്കി ബെ​വ്​​കോ ചെ​യ​ർ​മാ​നാ​യി നി​ല​നി​ർ​ത്തി​യ​ത്. അ​തി​ന്​ പി​ന്നാ​ലെ​യാ​ണ്​ ​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​ടെ ചു​മ​ത​ല​കൂ​ടി ന​ൽ​കി ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

അ​ർ​ഹ​ത​പ്പെ​ട്ട കേ​ഡ​ര്‍ ത​സ്തി​ക​ക​ളി​ൽ ഐ.​എ.​എ​സു​കാ​ര​ല്ലാ​ത്ത​വ​രെ നി​യ​മി​ക്ക​രു​തെ​ന്നാ​ണ് കേ​ന്ദ്ര അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ട്രൈ​ബ്യൂ​ന​ലി​ന്‍റെ ഉ​ത്ത​ര​വ്. അ​ത്​ ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ കോ​ട​തി​യ​ല​ക്ഷ്യ​മാ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്​ എ​ക്​​സൈ​സ്​ ക​മീ​ഷ​ണ​റു​ടെ കാ​ര്യ​ത്തി​ൽ സ​ര്‍ക്കാ​ർ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

Tags:    
News Summary - M.R. Ajith Kumar Bevco CMD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.