തിരുവനന്തപുരം: വൈദ്യുതി ബിൽ അടക്കാൻ കെ.എസ്.ഇ.ബി കാഷ് കൗണ്ടറുകൾ തുറക്കുക ലോക്ഡൗണി ന് ശേഷം. പിഴ കൂടാതെ ഉപഭോക്താക്കൾക്ക് ബിൽ തുക അടയ്ക്കാനുള്ള സമയപരിധി ലോക്ഡൗ ൺ അവസാനിക്കുന്ന മേയ് മൂന്നുവരെയാണ്. നിലവിെല സാഹചര്യത്തിൽ കാഷ് കൗണ്ടറുകൾ വഴി ബി ല്ലടയ്ക്കുന്ന ഉപഭോക്താക്കൾക്ക് മുഴുവൻ പിഴ വരും. ലോക്ഡൗണിനുശേഷം പിഴ കൂടാതെ ബി ല്ലടക്കാൻ സാവകാശം നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
നേരത്തേ ഏപ്രിൽ 19 വരെ അടയ്ക്കേണ്ട ബില്ലുകൾക്ക് ഏപ്രിൽ 20 വരെ സമയപരിധി ബോർഡ് അനുവദിച്ചിരുന്നു. ഇതാണ് മേയ് മൂന്നുവരെ മാറ്റിയത്. ലോക്ഡൗൺമൂലം മീറ്റർ റീഡിങ് ഇല്ലാത്തതിനാൽ മുൻ മാസങ്ങളിലെ ഉപയോഗത്തിെൻറ ശരാശരി കണക്കാക്കി ഇത്തവണ ബിൽ തയാറാക്കിയിട്ടുണ്ട്. റീഡിങ് എടുക്കാനാകാത്തതരത്തിൽ വീട് അടഞ്ഞുകിടക്കുക, താരിഫിൽ മാറ്റമുണ്ടാകുക, ഡിസ്കണക്ഷൻ വരിക, മീറ്റർ കേടായിരിക്കുക തുടങ്ങിയ പ്രശ്നങ്ങളില്ലാത്ത തുടർച്ചയായ മൂന്ന് ബില്ലുകളുടെ ശരാശരിയാണ് കണക്കാക്കുക. ബിൽ എസ്.എം.എസായോ ഇ-മെയിലായോ കിട്ടും.
സാധാരണ ബിൽ ലഭിക്കേണ്ട തീയതിയിലും ബിൽ എസ്.എം.എസ്/ഇ- മെയിൽ ആയി ലഭിച്ചിെല്ലങ്കിൽ ബോർഡിെൻറ വെബ്സൈറ്റായ www.kseb.in സന്ദർശിച്ച് ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റിൽ Customers എന്ന റ്റാബ് സെലക്ട് ചെയ്ത് View your LT Bills എന്നതിൽ ക്ലിക്ക് ചെയ്താൽ മതി. സെക്ഷെൻറ പേരും കൺസ്യൂമർ നമ്പരിെൻറ അവസാന അഞ്ചക്കങ്ങളും നൽകി അവസാനത്തെ ബിൽ കാണാനും ഡൗൺലോഡ് ചെയ്യാനും കഴിയും. ബോർഡിെൻറ കസ്റ്റമർ കെയർ പോർട്ടലായ wss.kseb.inൽ രജിസ്റ്റർ ചെയ്തവർക്ക് ബിൽ കാണാനും അവിടെത്തന്നെ ഓൺലൈൻ അടയ്ക്കാനും കഴിയും. 1912 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പരിൽ വിളിച്ചാലും ബിൽ വിവരങ്ങൾ ലഭിക്കും.
ഈ കാലയളവില്‍ വൈദ്യുതി വിച്ഛേദിക്കില്ലെന്ന് െക.എസ്.ഇ.ബി അറിയിച്ചു. കോവിഡ് ഹോട്സ്പോട്ട് പ്രദേശങ്ങള്‍ ഒഴിവാക്കി ലോടെൻഷൻ ഉപഭോക്താക്കളുടെ മീറ്റര്‍ റീഡിങ് ഏപ്രിൽ 20 മുതൽ എടുക്കും. മഴക്കാലത്തിന് മുന്നോടിയായുള്ള അറ്റകുറ്റപ്പണികളും ഏപ്രില്‍ 20ന് ആരംഭിക്കും. പുതിയ വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍ ഓൺലൈനായി നൽകാമെന്നും ബോർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.