ബംഗളൂരു: ബൈക്കിൽ കർണാടകയിലേക്ക് പുറപ്പെട്ട കോഴിക്കോട് സ്വദേശിയായ യുവാവിനെ ശൃംഗേരിക്ക് സമീപം കാണാതായ സംഭവത്തിൽ അന്വേഷണം ഉൗർജിതം. തൊണ്ടയാട് പാലാഴി ഹൈലൈറ്റ് ബിസിനസ് പാർക്കിൽ ‘െഎബേർഡ്’ മീഡിയ കമ്പനിയിലെ മാർക്കറ്റിങ് മാനേജറും കുറ്റ്യാടി മൊകേരി സ്വദേശിയുമായ എസ്. സന്ദീപിനെ(34)യാണ് കാണാതായത്.
യുവാവിെൻറ ബൈക്ക്, ഹെൽമറ്റ്, ബാഗ്, വാച്ച് എന്നിവ ശൃംഗേരി- കൊപ്പ റൂട്ടിൽ ചിക്കമഗളൂരു ജില്ലയിലെ എൻ.ആർ. പുരയിലെ തുംഗ നദിക്കരയിൽനിന്ന് കണ്ടെടുത്തു. ബൈക്ക് പാർക്ക് ചെയ്ത നിലയിലായിരുന്നു. എന്നാൽ, വാച്ചിെൻറ ചില്ല് പൊട്ടിയും സ്റ്റീൽ സ്ട്രാപ് വേറിട്ടനിലയിലുമാണ് കണ്ടെത്തിയത് എന്നത് സംഭവത്തിൽ ദുരൂഹതയുണർത്തുന്നു. മൊൈബൽഫോണും നഷ്ടപ്പെട്ടിട്ടുണ്ട്്. ശനിയാഴ്ച പുലർച്ചെ വീട്ടിൽനിന്ന് യാത്ര തുടങ്ങിയ സന്ദീപ് ശനി, ഞായർ ദിവസങ്ങളിൽ കർണാടകയിൽ കറങ്ങി രാത്രിയോടെ തിരിച്ചെത്താനായിരുന്നു പദ്ധതി. എന്നാൽ, ഞായറാഴ്ച ഉച്ചമുതൽ ഭർത്താവിനെ കുറിച്ച് ഒരു വിവരവുമില്ലെന്ന് ഭാര്യ പി.സി. ഷിജി നല്ലളം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
നാലുവർഷമായി പാലാഴിയിലാണ് സന്ദീപും ഭാര്യയും എൽ.കെ.ജി വിദ്യാർഥിയായ മകനുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. അന്വേഷണത്തിെൻറ ഭാഗമായി നല്ലളം പൊലീസ് സ്റ്റേഷനിലെ എ.എസ്.െഎ സുരേഷ് ബാബു, സിവിൽ ഒാഫിസർ തഹ്സീം എന്നിവർ ബുധനാഴ്ച രാവിലെ സംഭവസ്ഥലത്തെത്തി. ബൈക്കിന് കേടുപാടുകളൊന്നുമില്ലെന്നും ബൈക്ക് പാർക്ക് ചെയ്തശേഷം പിടിവലി നടന്നതായി സംശയിക്കുന്നുണ്ടെന്നും എ.എസ്.െഎ സുരേഷ് ബാബു ‘മാധ്യമ’ത്തോട് പറഞ്ഞു.
ചൊവ്വാഴ്ച തുംഗ നദിയിൽ കുട്ടത്തോണി ഉപയോഗിച്ച് എട്ടുകിലോമീറ്ററോളം പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. ഉച്ചയോടെ അഗ്നിരക്ഷാസേനയും ബുധനാഴ്ച രാവിലെ മുങ്ങൽ വിദഗ്ധരും സ്ഥലത്തെത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ദേവനഗിരിയടക്കം ചില സ്ഥലങ്ങളിൽ കൂടി തിരച്ചിൽ നടത്താനാണ് തീരുമാനമെന്ന് എ.എസ്.െഎ പറഞ്ഞു. ചിക്കമഗളൂരു എസ്.പി ഹരീഷ് പാണ്ഡെയുടെ നിർദേശപ്രകാരം, ഹരിയപുര എസ്.െഎ രഘുനാഥ്, കൊപ്പ സി.െഎ. മഞ്ജുനാഥ് എന്നിവരടങ്ങുന്ന സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.