കൊല്ലം: കുളത്തൂപ്പുഴ വനമേഖലയിൽ റോഡരുകിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പി.ഒ.എഫ് (പ ാകിസ്താൻ ഓർഡനൻസ് ഫാക്ടറി) മുദ്ര പതിച്ച വെടിയുണ്ടകൾ പാകിസ്താനിൽ നിർമിച്ചതാണ െന്ന് സ്ഥിരീകരിച്ചു. പൊലീസിെൻറ ആർമർ, ഫോറൻസിക് വിഭാഗങ്ങളുടെ പരിശോധനയിലാണ് സ്ഥി രീകരണം. കൂടുതൽ പരിശോധനക്കായി ഫോറൻസിക് തെളിവുകൾ ഹൈദരാബാദിലെ ലാബിലേക്ക് അയക് കും.
സംഭവത്തിെൻറ ഗൗരവം പരിഗണിച്ച് വിവിധ കേന്ദ്ര-സംസ്ഥാന ഏജൻസികൾ അന്വേഷണം തുടങ്ങി. അന്വേഷണം എൻ.ഐ.എ ഏറ്റെടുക്കാനും സാധ്യതയുണ്ട്. മിലിട്ടറി ഇൻറലിജൻസ്, എൻ.ഐ.എ, ഭീകരവിരുദ്ധ സ്ക്വാഡ്, ക്രൈംബ്രാഞ്ച് സംഘങ്ങൾ ഞായറാഴ്ച കുളത്തൂപ്പുഴയിലെത്തി തെളിവുകൾ ശേഖരിച്ചു.
വെടിയുണ്ടകൾ ആദ്യം കണ്ട ജോഷി, അജീഷ് എന്നിവരിൽനിന്ന് അന്വേഷണസംഘം വിവരം ശേഖരിച്ചു. യുവാക്കളുടെ മൊഴിയെടുത്ത ശേഷം മിലിട്ടറി ഇൻറലിജൻസ് സംഘം വെടിയുണ്ട കണ്ട സ്ഥലത്തെത്തി പരിശോധിച്ചു. 12 വെടിയുണ്ടകളിൽ പി.ഒ.എഫ് എന്ന് രേഖപ്പെടുത്തിയതിനു പുറമേ 1980--82 കാലയളവിൽ നിർമിച്ചതാണെന്നുമുണ്ട്. രണ്ടെണ്ണത്തിൽ തീയതിയില്ല.
പി.ഒ.എഫ് മുദ്ര ഇല്ലാത്ത രണ്ട് വെടിയുണ്ടകൾ എ.കെ. 47ൽ ഉപയോഗിക്കാവുന്നതാണെന്ന് മിലിട്ടറി ഇൻറലിജൻസ് സ്ഥിരീകരിച്ചു. എൻ.ഐ.എ കൊച്ചി യൂനിറ്റിലെ രണ്ട് ഉദ്യോഗസ്ഥർ കുളത്തൂപ്പുഴയിലെത്തി, വിവരങ്ങൾ ശേഖരിച്ചു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുഡിൻ, കൊല്ലം റൂറൽ എസ്.പി എസ്. ഹരിശങ്കർ, എൻ.ഐ.എ ഉദ്യോഗസ്ഥർ എന്നിവരുമായി മിലിട്ടറി ഉദ്യോഗസ്ഥർ ആശയ വിനിമയം നടത്തി.
ശനിയാഴ്ച വൈകീട്ട് മൂന്നോടെയാണ് തെന്മല -തിരുവനന്തപുരം റോഡരികിൽ മുപ്പതടിപ്പാലത്തിനോട് ചേർന്ന് 14 വെടിയുണ്ടകൾ ഉപേക്ഷിച്ച നിലയിൽ കണ്ടത്. 12 എണ്ണം സൂക്ഷിക്കുന്ന ബെൽറ്റിലും രണ്ടെണ്ണം കടലാസിൽ പൊതിഞ്ഞ നിലയിലുമായിരുന്നു. സ്കൂട്ടർ യാത്രക്കാരായ യുവാക്കൾ അറിയിച്ചതനുസരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.