എളംകുളത്ത്​ വീണ്ടും ബൈക്കപകടം; 21കാരൻ മരിച്ചു

​െകാച്ചി: എളംകു​ളത്തെ അപകട വളവിലുണ്ടായ അപകടത്തിൽ ബൈക്ക്​ യാത്രികൻ​ മരിച്ചു. ​തൊടുപുഴ സ്വദേശി സനൽ സത്യനാണ്​ മരിച്ചത്​. 21 വയസായിരുന്നു. ബുധനാഴ്ച രാവിലെ 6.30ഓടെയാണ്​ അപകടം.

റോഡിനോട്​ ചേർന്ന സ്ലാബിൽ ഇരുചക്ര വാഹനമിടിച്ചാണ്​ അപകടം. ബൈക്ക്​ പൂർണമായും തകർന്നു. ​സനലിനെ കൂടാതെ ബൈക്കിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നതായി പൊലീസ്​ പറഞ്ഞു.

അപകടം തുടർക്കഥയായ ഇവിടെ ഏഴ്​ മാസത്തിനിടെ ഒമ്പതുപേരാണ്​ മരിച്ചത്​​. എളംകുളത്തെ വളവിൽ ദിവസങ്ങൾക്ക്​ മുമ്പ്​ രണ്ടു യുവാക്കൾ ബൈക്കപകടത്തിൽ മരിച്ചിരുന്നു. 

Tags:    
News Summary - kochi elemkulam accident one death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.