Posted On
date_range Updated On
date_range നീനുവിൻെറ സുഹൃത്തിനെ കൊല്ലാനും കുടുംബം മുമ്പ് ക്വട്ടേഷന്‍ നല്‍കി
കോട്ടയം: നീനുവിന്റെ സുഹൃത്തിനെ കൊല്ലാനും വീട്ടുകാര്‍ മുമ്പ് ക്വട്ടേഷന്‍ നല്‍കിയിരുന്നെന്ന് റിപ്പോർട്ട്. തെന്മല സ്വദേശിയായ സുഹൃത്തിനെ രണ്ടര വര്‍ഷം മുന്‍പ് വെട്ടിപരിക്കേല്‍പ്പിക്കാന്‍ ശ്രമം നടന്നിരുന്നു.
നീനുവുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ ആക്രമണം നടന്നത്. വീട്ടിലെത്തിയാണ് ക്വട്ടേഷന്‍ സംഘം ഈ യുവാവിനെ ആക്രമിക്കാന്‍ ശ്രമിച്ചത്.
വീട്ടില്‍ നിന്നിറങ്ങി ഓടിയാണ് അന്ന് യുവാവ് രക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് തെന്മല പൊലീസ് സ്റ്റേഷനില്‍ ഒരു കേസ് നിലനിന്നിരുന്നു. ഇത് പിന്നീട് ഒത്തു തീര്‍പ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.