മാവേലിപ്പടിയിലെ വീട്ടിൽ ‘വാവച്ച​െൻറ’ ഒാർമപ്പെയ്​ത്ത്​

കോ​ട്ട​യം: തി​രി​നാ​ള​ത്തി​നു മു​ന്നി​ൽ നി​റ​പു​ഞ്ചി​രി​യോ​ടെ കെ​വി​​ൻ. ഇൗ ​ചി​ത്ര​ത്തി​ൽ​നി​ന്ന്​ ക​ണ്ണെ​ടു​ക്കാ​തെ ത​ള​ർ​ന്നി​രി​ക്കു​ന്ന നീ​നു. ക​ണ്ണീ​​രു​ണ​ങ്ങാ​തെ പി​താ​വ്​ ജോ​സ​ഫും മാ​താ​വ്​ മേ​രി​യും സ​ഹോ​ദ​രി കൃ​പ​യും... ന​ട്ടാ​ശേ​രി മാ​വേ​ലി​പ്പ​ടി​യി​ലെ വീ​ട്ടി​ൽ ഇ​വ​രു​ടെ പ്രി​യ​പ്പെ​ട്ട വാ​വ​ച്ച​​​െൻറ ഒാ​ർ​മ​പ്പെ​യ്​​ത്താ​ണ്. കെ​വി​ൻ വി​ളി​ക്കു​ന്നു​​​​ണ്ടോ​യെ​ന്ന തോ​ന്ന​ലി​ൽ ഇ​വ​ർ മു​റി​വി​ട്ടി​റ​ങ്ങി​യ​ത്​ പ​ല​വ​ട്ടം. ഇ​നി​യൊ​രി​ക്ക​ലും തി​രി​ച്ചു​വ​രി​ല്ല​ല്ലോ എ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സ്സി​ലാ​ക്കി തി​രി​കെ പോ​കു​േ​മ്പാ​ൾ ഓ​ർ​മ​ക​ൾ മ​ന​സ്സി​ൽ ഇ​ര​മ്പി​യാ​ർ​ക്കും.

ജോ​സ​ഫി​നെ​യും കു​ടും​ബ​ത്തെ​യും ആ​ശ്വ​സി​പ്പി​ക്കാ​ൻ പ്ര​മു​ഖ​ര​ട​ക്കം നി​ര​വ​ധി പേ​ർ ബു​ധ​നാ​ഴ്​​ച വീ​ട്ടി​ലെ​ത്തി. ഉ​റ​ങ്ങാ​തെ, മി​ഴി​നീ​ർ േതാ​രാ​തെ കെ​വി​​െൻറ ചി​ത്ര​ത്തി​ലേ​ക്കു ക​ണ്ണും​ന​ട്ടി​രി​ക്കു​ന്ന നീ​നു ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി​യ​വ​ർ​ക്കൊ​ക്കെ നൊ​മ്പ​ര​മാ​യി. പ്രി​യ​ത​മ​നെ സ്വ​ന്തം വീ​ട്ടു​കാ​ർ ഇ​ല്ലാ​യ്​​മ ചെ​യ്​​ത​തി​​​െൻറ ആ​ഘാ​ത​ത്തി​ൽ​നി​ന്ന്​ ഇ​നി​യും നീ​നു മോ​ചി​ത​യാ​യി​ട്ടി​ല്ല. ബു​ധ​നാ​ഴ്​​ച സ​ഹ​പാ​ഠി​ക​ളെ​ത്തി പ​ഠ​നം തു​ട​ര​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ സ​ഹാ​യം ത​ങ്ങ​ൾ ചെ​യ്ത് ത​രാ​മെ​ന്നും പ​റ​ഞ്ഞു. കൂ​ട്ടി​കാ​രി​ക​ളു​ടെ മാ​റി​ൽ മു​ഖം അ​മ​ർ​ത്തി​യു​ള്ള പൊ​ട്ടി​ക്ക​ര​ച്ചി​ലാ​യി​രു​ന്നു മ​റു​പ​ടി. 

നീ​നു ഭ​ക്ഷ​ണം​പോ​ലും ക​ഴി​ച്ചി​ട്ടി​ല്ലെ​ന്ന്​ ജോ​സ​ഫ്​ പ​റ​ഞ്ഞു. ത​​​െൻറ മ​ക​നെ സ്നേ​ഹി​ച്ച് വി​വാ​ഹം ചെ​യ്തെ​ന്ന കു​റ്റ​ത്തി​ന് ജീ​വി​തം ഇ​രു​ട്ടി​ലാ​യ നീ​നു​വി​ന്​ പ​ഠ​നം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന്​ ആ​വ​ശ്യ​മാ​യ എ​ല്ലാ സ​ഹാ​യ​വും താ​ൻ ചെ​യ്തു​കൊ​ടു​ക്കു​മെ​ന്നും ജോ​സ​ഫ് വ്യ​ക്ത​മാ​ക്കി. ത​​​െൻറ പ്രി​യ​ത​മ​നെ കൊ​ല​പ്പെ​ടു​ത്താ​ൻ കൂ​ട്ടു​നി​ന്ന ര​ക്ഷി​താ​ക്ക​ളു​ടെ അ​ടു​ത്തേ​ക്ക്​ പോ​കി​ല്ലെ​ന്ന നി​ല​പാ​ട്​ നീ​നു ബു​ധ​നാ​ഴ്​​ച​യും ആ​വ​ർ​ത്തി​ച്ചു. ന​ല്ലി​ട​യ​ൻ പ​ള്ളി സെ​മി​ത്തേ​രി​യി​ലെ കെ​വി​​​െൻറ ക​ല്ല​റ​യി​ൽ നീ​നു​വും ജോ​സ​ഫ​ും കു​ടും​ബാം​ഗ​ങ്ങ​ളും പ്രാ​ർ​ഥ​ന ന​ട​ത്തി. 

രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ മു​ത​ൽ സാ​ധാ​ര​ണ​ക്കാ​ർ​വ​രെ ആ​ശ്വാ​സ​വാ​ക്കു​ക​ളു​മാ​യി ബു​ധ​നാ​ഴ്​​ച കെ​വി​​െൻറ വീ​ട്ടി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. ആ​ശ്വ​സി​പ്പി​ക്കാ​ൻ എ​ത്തി​യ​വ​ർ​പോ​ലും ക​ണ്ണീ​രോ​ടെ മ​ട​ങ്ങു​ന്ന കാ​ഴ്ച​ക്കാ​ണ് ബു​ധ​നാ​ഴ്​​ച​യും ന​ട്ടാ​ശേ​രി സാ​ക്ഷ്യം വ​ഹി​ച്ച​ത്. കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ് എം.​എം. ഹ​സ​ൻ, എം.​എ​ൽ.​എ​മാ​രാ​യ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, കെ.​സി. ജോ​സ​ഫ് എ​ന്നി​വ​ർ രാ​വി​ലെ ത​ന്നെ വീ​ട്ടി​ലെ​ത്തി. പി​ന്നീ​ട് എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ വൈ​ക്കം വി​ശ്വ​ൻ, കെ.​എം. മാ​ണി എം.​എ​ൽ.​എ തു​ട​ങ്ങി​യ​വ​രു​മെ​ത്തി. വ​നി​ത ക​മീ​ഷ​ൻ അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ എ​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു സ​ന്ദ​ർ​ശ​നം ഒ​ഴി​വാ​ക്കി.

Tags:    
News Summary - Kevin house visitors-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.