അ​വ​യ​വ​ക്ക​ട​ത്ത്: ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ

ക​രി​മു​ക​ൾ (എ​റ​ണാ​കു​ളം): അ​ന്ത​ർ സം​സ്ഥാ​ന അ​വ​യ​വ​ക്ക​ട​ത്ത് കേ​സി​ൽ ഒ​രാ​ൾ കൂ​ടി പി​ടി​യി​ൽ. കോ​ട്ട​യം വാ​ഴൂ​ർ സ്വ​ദേ​ശി​നി മാ​യ​യെ (48) ആ​ണ് അ​മ്പ​ല​മേ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കൃ​ത്രി​മ​രേ​ഖ ഉ​ണ്ടാ​ക്കു​ന്ന​തി​ന് സ​ഹാ​യം ചെ​യ്ത​തി​നാ​ണ് ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​ന​കം അ​വ​യ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​പ്ര​തി ന​ജീ​ബും ഭാ​ര്യ റ​ഷീ​ദ​യും അ​ട​ക്കം 11 പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം കൂ​ട്ടു​പ്ര​തി​ക​ളെ അ​മ്പ​ല​മേ​ട് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്തി​രു​ന്നെ​ങ്കി​ലും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ലെ​ന്നാ​ണ് സൂ​ച​ന. വെ​ള്ളി​യാ​ഴ്ച അ​റ​സ്റ്റി​ലാ​യ മാ​യ കൃ​ത്രി​മ​രേ​ഖ ഉ​ണ്ടാ​ക്കു​ന്ന​തി​ന് റേ​ഷ​ൻ കാ​ർ​ഡ് ന​ജീ​ബി​ന് ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ത് ഉ​പ​യോ​ഗി​ച്ച് ന​ജീ​ബ് കൃ​ത്രി​മ​രേ​ഖ ഉ​ണ്ടാ​ക്കി. അ​തി​ന് ഭാ​ര്യ റ​ഷീ​ദ​യു​ടെ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ട്. പ​ല​ത​വ​ണ​യാ​യി ന​ജീ​ബ് മാ​യ​ക്ക് 25,000 രൂ​പ കൈ​മാ​റി. ഇ​ത്ത​ര​ത്തി​ൽ പാ​വ​പ്പെ​ട്ട നി​ര​വ​ധി പേ​ർ ന​ജീ​ബി​ന്റെ വ​ല​യി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, മു​ഖ്യ​പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ന​ജീ​ബി​നെ പി​ടി​കൂ​ടി​യി​ട്ട് ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ന​ജീ​ബ് രേ​ഖ​ക​ൾ ഉ​ണ്ടാ​ക്കി ന​ൽ​കി​യ​തി​ന് പി​ന്നി​ലെ ഉ​ന്ന​ത​ർ ആ​രെ​ല്ലാ​മെ​ന്ന ചോ​ദ്യം അ​വ​ശേ​ഷി​ക്കു​ക​യാ​ണ്. പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളു​ടെ പേ​രു​ക​ൾ ഉ​യ​ർ​ന്ന് കേ​ട്ടി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് അ​ന്വേ​ഷ​ണം ഉ​ണ്ടാ​യി​ല്ല. ന​ജീ​ബി​ന്റെ വീ​ട്ടി​ൽ​നി​ന്ന് ല​ഭി​ച്ച ഡ​യ​റി​യി​ലെ വി​വ​ര​ങ്ങ​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​ന്നി​ട്ടി​ല്ല. ചെ​റി​യ ക​ണ്ണി​ക​ൾ മാ​ത്ര​മാ​ണ് പി​ടി​യി​ലാ​കു​ന്ന​ത്. ഇ​തി​ൽ അ​ധി​ക പേ​രും ന​ജീ​ബി​ന്റെ സം​സാ​ര​ത്തി​ൽ വീ​ണ​വ​രും സാ​ധാ​ര​ണ​ക്കാ​രു​മാ​ണ്. 40ല​ധി​കം അ​വ​യ​വ​ക്ക​ട​ത്ത് ന​ട​ത്തി​യ​താ​യി ന​ജീ​ബ് പൊ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രു​ന്നു.

Tags:    
News Summary - Organ trafficking: One more person arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.