ഡിജിറ്റൽ അറസ്റ്റ്: നാല് കോടി തട്ടിയ കേസിൽ പ്രതി അറസ്റ്റില്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ഡി​ജി​റ്റ​ൽ അ​റ​സ്റ്റ് ചെ​യ്തെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് 85 കാ​ര​നി​ൽ നി​ന്ന് നാ​ല് കോ​ടി പ​തി​നൊ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ സം​ഘാം​ഗം തൃ​ശൂ​ർ റൂ​റ​ൽ സൈ​ബ​ർ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. കോ​ണ​ത്തു​കു​ന്ന് സ്വ​ദേ​ശി​യി​ൽ നി​ന്ന് പ​ണം ത​ട്ടി​യ മ​ല​പ്പു​റം പാ​ണ്ടി​ക്കാ​ട് കു​റ്റി​പ്പു​ള്ളി സ്വ​ദേ​ശി അ​ല്ല​പ്ര വീ​ട്ടി​ൽ റ​ഷീ​ക് രാ​ജ​യെ​യാ​ണ് (26) പാ​ണ്ടി​ക്കാ​ട്ട് നി​ന്ന് തൃ​ശൂ​ർ റൂ​റ​ൽ ജി​ല്ല പൊലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സൈ​ബ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ട്ടി​പ്പ് പ​ണ​ത്തി​ലു​ൾ​പ്പെ​ട്ട 7,99,000 രൂ​പ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​പ്പി​ച്ച് വാ​ങ്ങു​ക​യും, പി​ന്നീ​ട് ഈ ​തു​ക ചെ​ക്ക് മു​ഖേ​ന പി​ൻ​വ​ലി​ച്ച് പ്ര​ധാ​ന പ്ര​തി​ക​ൾ​ക്ക് കൈ​മാ​റി ക​മീ​ഷ​ൻ കൈ​പ്പ​റ്റു​ക​യും ചെ​യ്ത​തി​നാ​ണ് അ​റ​സ്റ്റ്. പ്ര​തി​യെ റി​മാ​ന്റ് ചെ​യ്തു. 2025 സെ​പ്റ്റം​ബ​ർ 9 മു​ത​ൽ 2026 ജ​നു​വ​രി ഒ​ന്ന് വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. മും​ബൈ എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് അ​ന്വേ​ഷി​ക്കു​ന്ന കേ​സി​ലു​ൾ​പ്പെ​ട്ട 257 ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ ഒ​ന്ന് പ​രാ​തി​ക്കാ​ര​ന്‍റെ പേ​രി​ലാ​ണെ​ന്ന് പ്ര​തി​ക​ൾ വാ​ട്സാ​പ്പ് കോ​ളി​ലൂ​ടെ വി​ശ്വ​സി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് പ​രാ​തി​ക്കാ​ര​ന്‍റെ വി​വി​ധ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ ഇ​ട​പാ​ടു​ക​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും, പ്ര​തി​ക​ളു​ടെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് തു​ക ട്രാ​ൻ​സ്ഫ​ർ ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. 4,11,65,206 രൂ​പ​യാ​ണ് സം​ഘം കൈ​ക്ക​ലാ​ക്കി​യ​ത്. തൃ​ശ്ശൂ​ർ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡി​വൈ.​എ​സ്.​പി കെ. ​റ​ഫീ​ഖ്, സൈ​ബ​ർ സ്റ്റേ​ഷ​ൻ എ​സ്.​ഐ മാ​രാ​യ കെ.​വി ജ​സ്റ്റി​ൻ, പി.​എ​സ് സു​ജി​ത്ത്, സി.​പി.​ഒ​മാ​രാ​യ ടി.​പി ശ്രീ​നാ​ഥ്, ശ​ബ​രി​നാ​ഥ്, അ​ന​ന്തു​മോ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - arrest in digital arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.