സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ രാജിവെച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ്ഥാ​ന​മൊ​ഴി​ഞ്ഞ്​ ന​ട​ൻ മ​ധു​പാ​ൽ. ഭ​ര​ണ മാ​റ്റ​ത്തെ തു​ട​ർ​ന്നാ​ണ് രാ​ജി. 2022 മാ​ർ​ച്ചി​ലാ​ണ്​ ചെ​യ​ർ​മാ​നാ​യി ചു​മ​ത​ല​യേ​റ്റ​ത്. നാ​ലു​വ​ർ​ഷ​മാ​ണ്​ കാ​ലാ​വ​ധി. 2023ൽ ​ബോ​ർ​ഡ്​ പു​നഃ​സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച്​ 2027വ​രെ കാ​ലാ​വ​ധി​യു​ണ്ട്. എ​ന്നാ​ൽ, രാ​ഷ്​​ട്രീ​യ നി​യ​മ​ന​മാ​യ​തി​നാ​ൽ ഭ​ര​ണം മാ​റു​മ്പോ​ൾ രാ​ജി​വെ​ക്കു​ന്ന​താ​ണ്​ മ​ര്യാ​ദ​യെ​ന്ന്​ മ​ധു​പാ​ൽ പ​റ​ഞ്ഞു.

നാ​ലു​വ​ർ​ഷ കാ​ല​യ​ള​വി​ൽ ബോ​ർ​ഡി​നെ കു​റ്റ​മ​റ്റ രീ​തി​യി​ൽ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും നി​ര​വ​ധി പേ​ർ​ക്ക്​ സ​ഹാ​യം ന​ൽ​കാ​നും സാ​ധി​ച്ചെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 4,000 രൂ​പ​യാ​യി​രു​ന്ന പെ​ൻ​ഷ​ൻ 5,000 ആ​ക്കി. 1,100 രൂ​പ​യാ​യി​രു​ന്ന കു​ടും​ബ പെ​ൻ​ഷ​നും അ​വ​ശ​ത പെ​ൻ​ഷ​നും 1,600 ആ​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് നേ​ടി. 2026 ഏ​പ്രി​ലി​ൽ 4,600 പേ​ർ​ക്ക് 5,000 രൂ​പ വീ​തം പെ​ൻ​ഷ​നും 375 പേ​ർ​ക്ക് 1,600 രൂ​പ വീ​തം കു​ടും​ബ​പെ​ൻ​ഷ​നും നാ​ലു​പേ​ർ​ക്ക് അ​വ​ശ​ത പെ​ൻ​ഷ​നും വി​ത​ര​ണം ചെ​യ്തു. വി​വാ​ഹ ധ​ന​സ​ഹാ​യം 25,000 രൂ​പ​യി​ൽ​നി​ന്ന് 50,000 ആ​ക്കി. ഒ​ന്ന​ര​ല​ക്ഷ​മാ​യി​രു​ന്ന ചി​കി​ത്സ ധ​ന​സ​ഹാ​യം ഓ​രോ മൂ​ന്നു​വ​ർ​ഷം കൂ​ടു​മ്പോ​ഴും ര​ണ്ടു​ല​ക്ഷ​വും 10,000 രൂ​പ​യാ​യി​രു​ന്ന മ​ര​ണാ​ന​ന്ത​ര സ​ഹാ​യം 25,000വും ​ആ​ക്കി. സി​നി​മ ടി​ക്ക​റ്റി​ന്മേ​ൽ ല​ഭി​ക്കു​ന്ന മൂ​ന്നു രൂ​പ സെ​സ്സും അം​​ഗ​ങ്ങ​ളി​ൽ​നി​ന്ന് പി​രി​ക്കു​ന്ന അം​ശാ​ദാ​യ​വു​മാ​ണ് ബോ​ർ​ഡി​ന്റെ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സ്.

Tags:    
News Summary - Madhupal resigns as chairman of the Cultural Welfare Fund Board

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.