കൊച്ചി: കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി ഹാജരാകണമെന്ന ഉത്തരവിനെതിരെ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഹൈകോടതി സിംഗിൾ ബെഞ്ചിൽ ഹരജി നൽകി. കശുവണ്ടി വികസന കോർപറേഷൻ അഴിമതി കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ മൂന്നാം തവണയും സി.ബി.ഐക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് കോടതി കോടതിയലക്ഷ്യ നടപടിയെടുക്കുകയും അനുമതി നിഷേധിച്ച ഉത്തരവ് റദ്ദാക്കുകയും ചെയ്തതിന് പുറമെ കോടതിയിൽ ഹാജരാകാനും നിർദേശിച്ചിരുന്നു.
ഇതിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചെങ്കിലും ഹാജരാകുന്നതിൽ ഇളവ് തേടി സിംഗിൾ ബെഞ്ചിനെ തന്നെ സമീപിക്കാൻ വ്യാഴാഴ്ച നിർദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹരജി. കേസിലെ പ്രതികളായ കോർപറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി നേതാവുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിങ് ഡയറക്ടർ കെ.എ. രതീഷ് എന്നിവരെ വിചാരണ ചെയ്യാൻ അനുമതി തേടി സി.ബി.ഐ നൽകിയ അപേക്ഷ രണ്ടുവട്ടവും സർക്കാർ തള്ളിയതിനെ തുടർന്ന് കോടതി ഇടപെട്ടിരുന്നു. മൂന്നാമതും നൽകിയ അപേക്ഷ തള്ളിയതിനെതിരെ ഹരജിക്കാരനായ കടകംപള്ളി മനോജ് കോടതിയെ സമീപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.