തൃശൂർ: സോഷ്യൽ മീഡിയയുടെ അമിതവും അശ്രദ്ധവുമായ ഉപയോഗം കാരണം വിദ്യാർത്ഥികൾ നേരിടുന്ന മാനസികവും സാമുഹ്യവുമായ പ്രയാസങ്ങളെ തുറന്നു കാട്ടി അറബിക് നാടകം. കണ്ണൂർ തളിപ്പറമ്പ് സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ‘ദുമൂഉൽ അസ്വർ’ (കാലത്തിൻ്റെ കണ്ണുനീർ) എന്ന നാടകമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ചത്.
തുടർച്ചയായി മൂന്നുവർഷമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അറബി നാടകത്തിൽ കണ്ണൂർ ജില്ലക്ക് വേണ്ടി സീതി സാഹിബ് സ്കൂൾ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. അധ്യാപനായ കെ.വി. മുഹമ്മദ് ത്വയ്യിബ് സംവിധാനവും നാസിഫ് കെ എം പി കലാസംവിധാനവും നിർവഹിച്ച നാടകം രക്ഷിതാക്കൾക്കും സമൂഹത്തിനും സോഷ്യൽ മീഡിയയിലെ ചതിക്കുഴികളെ തുറന്നു കാട്ടുന്നതായി മാറി.
ആയിഷ സുഹുബ, ഹന ഫാത്തിമ, സൻഹ ഫൈസൽ, ഷസ്ന ഫാത്തിമ, റോസ്മിൻ ജബ്ബാർ, മുഹമ്മദ് ഫിസിയാൻ, ഫർസീൻ കെ , മുഹമ്മദ് ഷാസിൽ എന്നിവരാണ് നാടകത്തിലെ മറ്റ് അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.