തിരുവനന്തപുരം: ട്രെയിൻ യാത്ര കൂടുതൽ സുരക്ഷിതമാക്കാൻ കേരള റെയിൽവേ പൊലീസിന്‍റെ ‘റെയിൽ മൈത്രി’ മൊബൈൽ ആപ്ലിക്കേഷന് തുടക്കമായി. ‘റെയിൽ മൈത്രി’ ആപ്ലിക്കേഷനെ കേരള പൊലീസിന്‍റെ ഔദ്യോഗിക ആപ്ലിക്കേഷനായ പോൽ ആപ്പുമായി (POL- APP) സംയോജിപ്പിച്ചിട്ടുണ്ട്. പോൽ ആപ്പ് ഡൗൺലോഡ് ചെയ്തു പൊതുജനങ്ങൾക്ക് റെയിൽ മൈത്രി സേവനങ്ങൾ ഉപയോഗിക്കാം.
പോൽ ആപ്പിലൂടെ കേരള റെയിൽവേ പൊലീസിന്‍റെ അഞ്ച് സേവനങ്ങളാണ് പൊതുജനങ്ങൾക്ക് ലഭ്യമാകുന്നത്. ഒറ്റക്ക് യാത്രചെയ്യുന്നവർ, പ്ലാറ്റ്ഫോമിലെ കടകളിലെ വിവരം ലഭിക്കൽ, യാത്രക്കിടയിൽ സംഭവിച്ചതോ യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പട്ടതോ ആയ രഹസ്യവിവരങ്ങൾ പൊലീസിനെ അറിയിക്കൽ, നഷ്ടപ്പെട്ട സാധനങ്ങളുടെ പ്രദർശനം, സംഭവങ്ങൾ അറിയിക്കൽ എന്നീ സേവനങ്ങളാണ് ലഭിക്കുക.
ഭാവിയിൽ സെന്‍റർ ഫോർ റെയിൽവേ ഇൻഫോർമാറ്റിക്സ് സിസ്റ്റം സേവനങ്ങൾ, വിവിധ ട്രെയിനുകളെ അടിസ്ഥാനമാക്കിയുള്ള ഡ്യൂട്ടി അനാലിസിസ് മോഡ്യൂൾ, ഫിംഗർ പ്രിന്‍റ് വെരിഫിക്കേഷൻ മോഡ്യൂൾ തുടങ്ങിയ സേവനങ്ങളും ഉൾക്കൊള്ളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.