ടി.പി. വധക്കേസ് പ്രതിയുടെ ജാമ്യാപേക്ഷയിൽ പ്രതികരിക്കാതെ സർക്കാർ; സുപ്രീംകോടതിയിൽ മൗനം പാലിച്ച് സ്റ്റാന്‍റിങ് കോണ്‍സല്‍

ന്യൂഡല്‍ഹി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി ജ്യോതി ബാബു സു​പ്രീംകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ജാമ്യപേക്ഷ പരിഗണിച്ചപ്പോൾ സർക്കാറിനെ പ്രതിനിധീകരിച്ച് ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ മൗനം പാലിച്ചു.

കേസില്‍ നിലപാട് വ്യക്തമാക്കാന്‍ സംസ്ഥാന സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്ന് കെ.കെ. രമ എം.എൽ.എയ​യുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. സര്‍ക്കാറിനെ നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

ജാമ്യത്തെ എതിര്‍ത്ത് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കെ.കെ. രമക്ക് സുപ്രീംകോടതി അനുമതി നല്‍കി. ജ്യോതി ബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് കേസിലെ 12-ാം പ്രതിയായ ജ്യോതി ബാബു സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്തത്. വിചാരണ കോടതി ജ്യോതി ബാബുവിനെ വെറുതെ വിട്ടതാണെന്നും അഭിഭാഷകർ വാദിച്ചു. 

Tags:    
News Summary - Kerala Government fails to respond to bail application of T.P. murder case accused

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.