ദുരിത ബാധിതര്‍ക്ക് സഹായം എത്തിക്കണം- ഇ.പി ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍പ്പെട്ട  ദുരിതബാധിതര്‍ക്ക് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടേയും, വ്യവസായി സമൂഹത്തി​​​െൻറയും സഹായം എത്തിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ അഭ്യര്‍ത്ഥിച്ചു. കേരളം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലാണ്. സര്‍ക്കാരി​​​െൻറ ഇച്ഛാ ശക്തിയും പൊതുസമൂഹത്തി​​​െൻറ ഇടപെടുകളുടേയും ഭാഗമായി ദുരന്തത്തി​​​െൻറ വ്യാപ്തി കുറഞ്ഞിട്ടുണ്ട്. മികച്ച ഇടപെടലുകളാണ് സര്‍ക്കാരി​​​െൻറ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. സംസ്ഥാനം പ്രതിസന്ധിയിലായ ഈ ഘട്ടത്തില്‍ സഹായം എത്തിക്കേണ്ട് അത്യാവശ്യമാണ്. അതിനാല്‍ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും, വ്യവസായി സമൂഹവും ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സഹായം എത്തിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

Tags:    
News Summary - Kerala Flood:EP Jayarajan seek help - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.