തിരുവനന്തപുരം/പാലക്കാട്: സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം നിശ്ചലമായി തുടരുന്നു. തിരുവനന്തപുരത്തുനിന്ന് യാത്രയാരംഭിക്കേണ്ട മിക്ക സർവിസും റദ്ദാക്കി. അടിന്തരസാഹചര്യം കണക്കിലെടുത്ത് വെള്ളിയാഴ്ച തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്കും തിരിച്ചും അഞ്ച് സ്പെഷൽ സർവിസ് നടത്തി. അതും ആലപ്പുഴ സെക്ഷൻ വഴി മാത്രം. െഎലൻഡ് എക്സ്പ്രസ് അടക്കം എതാനും ട്രെയിനുകൾ സേലത്ത് യാത്ര അവസാനിപ്പിച്ചു. തിരുവനന്തപുരത്തുനിന്നുള്ള കേരള, ദിബ്രുഗർ എക്സ്പ്രസുകൾ തിരുനെൽവേലി-ഡിണ്ടിഗൽ-ഇൗറോഡ് വഴി തിരിച്ചുവിട്ടു. ആലുവ പാലത്തിന് താഴെ വെള്ളത്തിെൻറ ഒഴുക്ക് ശക്തമാണ്. ചാലക്കുടി മേഖലയിലും പാലത്തിൽ വെള്ളം കയറി ഗതാഗതം അസാധ്യമാണ്.
മുളങ്കുന്നത്തുകാവിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണനിലയിലും. കോട്ടയം സെക്ഷനിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലേക്ക് വെള്ളം കുത്തിയൊഴുകുകയാണ്. ഇവിടെ ജീവനക്കാർ പോലുമെത്തിയിട്ടില്ല.
മണ്ണിടിച്ചിലും പ്രളയവും തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി വെള്ളിയാഴ്ച ഏഴ് ട്രെയിനുകൾ പൂർണമായി റദ്ദാക്കി. ഏഴ് ട്രെയിനുകൾ ഭാഗികമായും റദ്ദാക്കി.
പൂർണമായി റദ്ദാക്കിയവ
•16860 മംഗലാപുരം-ചെന്നൈ സെൻട്രൽ എഗ്മോർ എക്സ്പ്രസ്.
•16605 മംഗലാപുരം-നാഗർകോവിൽ ഏറനാട് എക്സ്പ്രസ്.
•16649 മംഗലാപുരം-നാഗർകോവിൽ പരശുറാം എക്സ്പ്രസ്.
•22609 മംഗലാപുരം കോയമ്പത്തൂർ എക്സ്പ്രസ്.
•12801 കണ്ണൂർ-തിരുവനന്തപുരം ജൻശതാബ്ദി എക്സ്പ്രസ്.
•16308 കണ്ണൂർ-ആലപ്പുഴ എക്സ്പ്രസ്.
•66611/66612 പാലക്കാട്-എറണാകുളം മെമു.
ഭാഗികമായി റദ്ദാക്കിയവ
•ആഗസ്റ്റ് 14ന് യാത്ര ആരംഭിച്ച 12432 ഹസ്രത്ത് നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസ് കോഴിക്കോട് യാത്ര അവസാനിപ്പിച്ചു.
•12618 നിസാമുദ്ദീൻ-എറണാകുളം എക്സ്പ്രസ് കോഴിക്കോട് യാത്ര അവസാനിപ്പിച്ചു.
•16345 ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് കോഴിക്കോട് യാത്ര അവസാനിപ്പിച്ചു.
•22149 എറണാകുളം-പുണെ ജങ്ഷൻ എക്സ്പ്രസ് കോഴിക്കോട് നിന്നാണ് യാത്ര ആരംഭിച്ചത്.
•56324 മംഗലാപുരം-കോയമ്പത്തൂർ പാസഞ്ചർ കോഴിക്കോടിനും കോയമ്പത്തൂരിനും ഇടയിൽ റദ്ദാക്കി.
•12218 ചണ്ഡീഗഢ്-കൊച്ചുവേളി കേരള സംപ്രക് കാന്തി എക്സ്പ്രസ് കോഴിക്കോട് യാത്ര അവസാനിപ്പിച്ചു.
•18567 വിശാഖപട്ടണം-കൊല്ലം എക്സ്പ്രസ് കോയമ്പത്തൂരിൽ യാത്ര അവസാനിപ്പിച്ചു.
•18568 കൊല്ലം-വിശാഖപട്ടണം എക്സ്പ്രസ് കോയമ്പത്തൂരിൽ നിന്നാണ് യാത്ര ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.