ചെങ്ങന്നൂർ: ചെങ്ങന്നൂരിലെ ഒരുവീട്ടിലെ മൂന്നുപേർ െവള്ളത്തിൽ മുങ്ങിമരിച്ചു. ഒരാൾ രക്ഷപ്പെട്ടു. ചെങ്ങന്നൂർ മംഗലം കണ്ണാടലിൽ വീട്ടിൽ ശോശാമ്മ ജോൺ (90), മകൻ ബേബി (75), ബേബിയുടെ മകൻ റെനി (30) എന്നിവരാണ് മരിച്ചത്. റെനിയുടെ മാതാവ് രക്ഷപ്പെട്ടു. ഒറ്റപ്പെട്ട സ്ഥലത്ത് ഒരുനില വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്.
വീടിനുമുകളിലേക്ക് കയറാൻ പുറത്തുകൂടിയാണ് സ്റ്റെയർകേസ് ഉണ്ടായിരുന്നത്. റെനി മുമ്പ് ഉണ്ടായ അപകടത്തെത്തുടർന്ന് ശരീരം തളർന്നതിനാലാണ് ഇവർ മുകളിലേക്ക് കയറാതിരുന്നത്. പ്രളയത്തെത്തുടർന്ന് രക്ഷാപ്രവർത്തകർ രണ്ടുതവണ കടന്നുപോെയങ്കിലും ശക്തമായ ഒഴുക്കിനെത്തുടർന്ന് ഇവിടേക്ക് കയറാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ വെള്ളിയാഴ്ചയാണ് രക്ഷാപ്രവർത്തകർ എത്തിയത്. മൂന്നുപേരുടെ മരണം സംഭവിച്ചിരുന്നു.
ബേബിയുടെ ഭാര്യ മാത്രെമ ജീവനോടെ ഉണ്ടായിരുന്നുള്ളൂ. ഇവരെ ചെങ്ങന്നൂരിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലേക്കും മൂന്നുമൃതദേഹങ്ങളും ഹരിപ്പാട് ഗവ. ആശുപത്രി മോർച്ചറിയിലേക്കും മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.