തിരുവനന്തപുരം: ഒഡിഷ തീരത്ത് രൂപംകൊണ്ട ന്യൂനമർദം ശക്തിയാർജിച്ചതിെൻറ ഫലമായി കേരളത്തിൽ അടുത്ത മൂന്നുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റും അനുഭവപ്പെടും. 19ന് ബംഗാൾ ഉൾക്കടലിൽ ബംഗാൾ തീരത്തിന് സമീപത്തായി മറ്റൊരു ന്യൂനമർദത്തിന് സാധ്യത കാണുന്നുണ്ട്. എന്നാൽ, അത് കേരളത്തെ അത്രകണ്ട് ബാധിക്കാനിടയില്ലെന്ന നിഗമനത്തിലാണ് കാലാവസ്ഥ ഗവേഷകർ.
വിഴിഞ്ഞം മുതൽ കാസർകോട് വരെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലക്ക് സാധ്യതയുണ്ട്. ഉയർന്ന തിരമാലക്കും മണിക്കൂറിൽ 55 കിലോമീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കർണാടക, വടക്കൻ കേരള തീരങ്ങൾ, തെക്ക് പടിഞ്ഞാറ്, മധ്യ അറബിക്കടൽ എന്നീ ഭാഗങ്ങളിൽ മീൻപിടിക്കാൻ പോകരുതെന്ന് സംസ്ഥാന കാലാവസ്ഥനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
വെള്ളപ്പൊക്കത്തില്‍ സംസ്ഥാനത്ത് പലയിടങ്ങളിലും ആളുകള്‍ ഒറ്റപ്പെട്ട സാഹചര്യത്തിൽ വെള്ളപ്പൊക്കയിടങ്ങളിലുള്ളവര് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.